- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
വീട് വില കുതിച്ചുയരുന്നതിനാൽ വിദേശികളെ വീടുകൾ വാങ്ങുന്നതിൽ നിന്ന് വിലക്കി കാനഡ; നടപടി രണ്ട് വർഷത്തേക്ക്; പെർമനന്റ് റസിഡന്റ്സിനും, വിദേശ വിദ്യാർത്ഥികൾക്കും ഇളവ്
കുതിച്ചുയരുന്ന റിയൽ എസ്റ്റേറ്റ് വിപണിയെ തണുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വിദേശികളെ രണ്ട് വർഷത്തേക്ക് വീടുകൾ വാങ്ങുന്നതിൽ നിന്ന് വിലക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ബില്യൺ കണക്കിന് ഡോളർ നൽകുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ഇതോടെ വരുന്ന രണ്ട് വർഷത്തേക്ക് വീടുകൾ വാങ്ങുന്നതിൽ നിന്നും വിദേശ നിക്ഷേപകർക്ക് വിലക്ക് ഏർപ്പെടുത്തി. എന്നാൽ നിരോധനം സ്ഥിര താമസക്കാരെയും വിദേശ വിദ്യാർത്ഥികളെയും തൊഴിലാളികളെയും ബാധിക്കി. കൂടാതെ വീട് വാങ്ങി ഒരു വർഷത്തിനകം വിൽക്കുന്ന ആളുകൾക്ക് ഉയർന്ന ടാക്സ് ഏർപ്പെടുത്തുമെന്നും കനേഡിയൻ ഗവൺമെന്റ് ബജറ്റ് വ്യക്തമാക്കി.
പുതിയ ഹൗസിംഗിന് ബില്ല്യൺ കണക്കിന് ഡോളറും, കാനഡക്കാരെ വിപണിയിലിറങ്ങാൻ സഹായിക്കാൻ നടപടികളും ബജറ്റിൽ നിർദ്ദേശങ്ങളുണ്ട്.കഴിഞ്ഞ രണ്ട് വർഷത്തിനിടെ വീട് വില 50 ശതമാനത്തിലേറെയാണ് വർദ്ധിച്ചത്. ഇതോടൊപ്പം വാടകയും വർദ്ധിച്ചിരുന്നു.കാനഡയിൽ ഒരു ശരാശരി ഭവനത്തിന്റെ ശരാശരി വില റെക്കോർഡ് നിരക്കായ 817,000 കനേഡിയൻ ഡോളറായി ഉയർന്നിരുന്നു. തലസ്ഥാനമായ ഒന്റാരിയോയിൽ 3% പ്രോപ്പർട്ടികളുടെ ഉടമകൾ വിദേശ ഉടമസ്ഥതയിലുള്ളവരാണ്.