ന്ധനവില കുതിച്ചുയരുന്നതിനെതിരെ പ്രതിഷേധിക്കുന്ന ലോറി ഡ്രൈവർമാർ തലസ്ഥാനത്ത് ഒരു വലിയ പ്രകടനം ആസൂത്രണം ചെയ്തതിനാൽ ഡബ്ലിൻ നഗരത്തിന് ചുറ്റുമുള്ള പ്രധാന റൂട്ടുകളിലെ ഗതാഗതം തിങ്കളാഴ്ച മന്ദഗതിയിലാകും.ട്രക്കുകൾക്ക് പുറമെ ട്രാക്ടറുകൾ, വാനുകൾ, കാരവാനുകൾ, കാറുകൾ എന്നിവയോടെല്ലാം പ്രതിഷേധത്തിൽ പങ്കെടുക്കാനാണ് സംഘാടകരുടെ ആഹ്വാനം.

ഇവയെല്ലാം അഞ്ച് മോട്ടോർവേകൾ വഴി ഡബ്ലിൻ സിറ്റി സെന്ററിലെത്താനാണ് തീരുമാനം.ഡബ്ലിനിലെ വിവിധ പ്രദേശങ്ങളിൽ വാഹനങ്ങൾ നിർത്തിയിട്ടുകൊണ്ടാകും പ്രതിഷേധം. അതിനാൽത്തന്നെ നഗരത്തെ സ്തംഭിപ്പിക്കുന്ന വിധത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാനും ഇടയുണ്ട്. മുൻ പ്രതിഷേധങ്ങളെക്കാൾ രൂക്ഷമായ സമരമാകും ഇത്തവണയെന്നും സൂചനയുണ്ട്.

M1, M4, M7 എന്നീ റോഡുകളിലും, M11/M50 ജങ്ഷന് സമീപവും വാഹനങ്ങൾ നിർത്തിയിടാനാണ് നീക്കം. തിങ്കളാഴ്ച വൈകിട്ട് 3 മണിയോടെ പ്രതിഷേധം ആരംഭിക്കും.ഇതിന് പുറമെ തിങ്കളാഴ്ച രാവിലെ O'Connell Street-ലെ CPO-യിൽ കൂടിച്ചേരുന്ന പ്രതിഷേധക്കാർ കാൽനട ജാഥയും നടത്തും.

പ്രതിഷേധം ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് ഗതാഗത വകുപ്പ് പ്രതികരിച്ചു. സ്ഥിതി നിയന്ത്രിക്കാനായി ഗാർഡയും ഇടപെടുന്നുണ്ട്.കഴിഞ്ഞ വർഷം ഇന്ധനവിലയ്ക്കെതിരെ ഡബ്ലിനിൽ പ്രതിഷേധം നടത്തിയ അതേ സംഘാടകരാണ് ഇത്തവണയും പ്രതിഷേധത്തിന് പിന്നിൽ. ഫേസ്‌ബുക്ക് വഴി തന്നെയാണ് പ്രതിഷേധ ആഹ്വാനം. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരമെന്നാണ് സംഘാടകർ വ്യക്തമാക്കുന്നത്.

പെട്രോൾ, ഡീസൽ, ഹോം ഹീറ്റിങ് വില കുറയ്ക്കുക, കാർബൺ ടാക്സ് എടുത്തുകളയുക, ഗതാഗതമന്ത്രി ഈമൺ റയാൻ രാജി വയ്ക്കുക എന്നിവയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങൾ.

പ്രെട്രോൾ വില ലിറ്ററിന് 1.10 യൂറോ ആയി നിജപ്പെടുത്തുക,ഡീസൽ വില ലിറ്ററിന് 1.20 യൂറോ ആക്കി കുറയ്ക്കുക.,ഗീൻ ഡീസൽ വില ലിറ്ററിന് 65 സെന്റ് ആക്കുക,ഹോം ഹീറ്റിങ് തുക ലിറ്ററിന് 65 സെന്റ് ആക്കുക,കാർബൺ ടാക്സ് എടുത്തുകളയുക.,ഊർജ്ജമന്ത്രി ഈമൺ റയാൻ ഉടൻ രാജിവയ്ക്കുക എന്നീ ആവശ്യങ്ങളാണ് പ്രതിഷേധക്കാര് മു്‌ന്നോട്ട് വക്കുന്നത്.