- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഓസ്ട്രേലിയയിൽ ഇ സിഗരറ്റ് വിലപ്പന്ന കൊണ്ടുവരണമെന്ന് ഓസ്ട്രേലിയൻ കൗൺസിൽ സ്മോക്കിങ് ആൻഡ് ഹെൽത്ത് രംഗത്ത്;യുവാക്കൾക്കിടയിലെ ഉപയോഗം മാരക രോഗങ്ങൾക്ക് കാരണമെന്ന് പഠനം
യുവാക്കൾക്ക് ഇ-സിഗരറ്റ് വിൽക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും ഗവൺമെന്റുകൾ നിരോധിക്കണമെന്ന ആവശ്യപ്പെട്ട് ഓസ്ട്രേലിയൻ കൗൺസിൽ ഓൺ സ്മോക്കിങ് ആൻഡ് ഹെൽത്ത് രംഗത്ത്.ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് പോപ്പുലേഷൻ ഹെൽത്തിലെ ഗവേഷകരുടെ നേതൃത്വത്തിൽ നടത്തിയ അവലോകനത്തിൽ, ഇ-സിഗരറ്റുകൾ വിഷബാധ, പരിക്കുകൾ, പൊള്ളൽ, ശ്വാസോച്ഛ്വാസം വഴി പെട്ടെന്നുള്ള വിഷാംശം എന്നിവയ്ക്ക് കാരണമാകുന്നു എന്നതിന് വ്യക്തമായ തെളിവുകൾ കണ്ടെത്തിയതോടെയാണ് ആവശ്യം ശക്തമാകുന്നത്.
ഫെഡറൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ധനസഹായം നൽകി നടത്തിയ പഠനത്തിൽ തൊണ്ടയിലെ പ്രശ്‌നങ്ങൾക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഇ-സിഗരറ്റ് ഉണ്ടാക്കിയതായി തെളിവുകളും സഹിതം കണ്ടെത്തി.കൂടാതെഇ-സിഗരറ്റുകൾ പുകവലിക്കാരല്ലാത്തവരിൽ, പ്രത്യേകിച്ച് യുവാക്കളിൽ പുകവലി വർദ്ധിപ്പിക്കുന്നു എന്നതിന് ശക്തമായ തെളിവുകൾ ഉണ്ടെന്ന് അവലോകനത്തിൽ കണ്ടെത്തി.
ബബിൾഗം, ഫ്രൂട്ട് ഫ്‌ളേവറുകൾ എന്നിങ്ങനെ ഡസൻ കണക്കിന് ഫ്‌ളേവറുകളിൽ വാപ്പകൾ നിലവിൽ ലഭ്യമാണ്.റിപ്പോർട്ടിലെ പ്രധാന ശുപാർശകളിലൊന്ന്, ഈ രുചികൾ നിരോധിക്കുകയും വർണ്ണാഭമായ പാക്കേജിങ് നീക്കം ചെയ്യുകയും കുട്ടികളെ വാപ്പ പരീക്ഷിക്കാൻ വശീകരിക്കുന്നത് തടയുകയും ചെയ്യുക എന്നതാണ്.