കണ്ണൂർ: ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക ഫുട്‌ബോൾ ''അൽ റിഹ്ല'' കണ്ണൂർ പൊലീസ് മൈതാനിയിൽ കണ്ണൂർ സിറ്റി പൊലീസ് പുതുതായി നിർമ്മിച്ച ഫുട്‌ബോൾ ടർഫിൽ പ്രദർശിപ്പിക്കുന്നു. കഴിഞ്ഞ ദിവസമാണ് ഈ ഫുട്‌ബോൾ പ്രദർശനത്തിന് എത്തിച്ചത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഫുട്‌ബോൾ ടർഫിലാണ് ഇത്തവണ ഖത്തർ ലോകകപ്പിന് മെസ്സിയും റൊണാൾഡോയും നെയ്മറും പോലുള്ള കളിക്കാരുടെ കാൽപാദം പതിയാൻ പോകുന്ന ഫുട്‌ബോൾ പ്രദർശനത്തിന് എത്തിച്ചിട്ടുള്ളത്. ആഡിഡാസ് കമ്പനി പുറത്തിറക്കിയ ഫുട്‌ബോൾ, ഫുട്‌ബോൾ പ്രേമികളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ദയ ഫുട്‌ബോൾ അക്കാദമി ചെയർമാൻ ഡോ: എൻ കെ സൂരജ് ആണ് ഔദ്യോഗിക ഫുട്‌ബോൾ ''അൽ റിഹ്ല'' കണ്ണൂർ പൊലീസ് ഫുട്‌ബോൾ ടർഫീൽ എത്തിച്ചത്.