- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർണാടകയിലെ ക്രമസമാധാനം സംഘപരിവാറിന് തീറെഴുതി നൽകി; ബസവരാജ് ബൊമ്മൈക്കെതിരെ ആഞ്ഞടിച്ച് സിദ്ധരാമയ്യ
ബംഗളൂരു: കർണാടകയിലെ ഹിന്ദു സംഘടനകളുടെ ആക്രമണത്തിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. കർണാടകയിലെ ക്രമസമാധാനം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സംഘപരിവാറിന് തീറെഴുതി നൽകിയിരിക്കുകയാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.
ഹിന്ദു ക്ഷേത്രങ്ങൾക്ക് ചുറ്റും വ്യാപാരം നടത്തുന്നതിന് മുസ്ലീങ്ങൾക്ക് വിലക്കേർപ്പെടുത്തുന്ന ഹിന്ദു സംഘടനകൾക്കെതിരെ ബൊമ്മെ നടപടിയെടുക്കാത്തതിന് നിരുത്തരവാദപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശനിയാഴ്ച നുഗ്ഗിക്കേരി ആഞ്ജനേയ സ്വാമി ക്ഷേത്രമേഖലയിൽ കച്ചവടം നടത്തിയതിനെതിരെ ഹിന്ദു പ്രവർത്തകർ മുസ്ലിം കച്ചവടക്കാരെ ആക്രമിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കർണാടകയുടെ ക്രമസമാധാനം നിലനിർത്താൻ ബൊമ്മൈക്ക് കഴിവില്ലെങ്കിൽ സംസ്ഥാനത്തിന്റെ ഗുണത്തിന് വേണ്ടി അദ്ദേഹം രാജിവെക്കുന്നതാണ് നല്ലത്. ബൊമ്മൈ തന്റെ പദവിയിൽ അരക്ഷിതാവസ്ഥയിലാണെന്നും മന്ത്രിസഭയെ പോലും നിയന്ത്രിക്കാൻ അദ്ദേഹത്തിനാവില്ലെന്നും സിദ്ധരാമയ്യ ആരോപിച്ചു. തന്റെ കസേര രക്ഷിക്കാനുള്ള വ്യഗ്രതയിൽ അദ്ദേഹം സർക്കാരിനെ സംഘപരിവാറിന് പണയം വെച്ചുവെന്നും കർണാടക മുഖ്യമന്ത്രി വർഗീയ ഗുണ്ടകളുടെ കൈയിലെ കളിപ്പാട്ടമായി മാറിയെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
സമാധാനത്തിനും സൗഹാർദത്തിനും പേരുകേട്ട സ്ഥലമാണ് കർണാടക. അതിൽ താൻ അഭിമാനിക്കുന്നു. സംഘപരിവാറിന്റെയും ബിജെപി യുടെയും വർഗീയ അജണ്ടകൾ മനസ്സിലാക്കി നമ്മൾ പ്രതിരോധിക്കണമെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.
ന്യൂസ് ഡെസ്ക്