കുന്നത്തൂർ: ചക്കുവള്ളി മിഴി ഗ്രന്ഥശാല കുട്ടി കൂട്ടം ബാലവേദിയുടെ നേതൃത്വത്തിൽ തകഴി അനുസ്മരണം മാഞ്ചുവട്ടിൽ എന്ന പേരിൽ സംഘടിപ്പിച്ചു. പ്രശസ്ത കവയത്രി രേണുകാ ഗണേശൻ ഉദ്ഘാടനം ചെയ്തു.ബാലവേദി പ്രസിഡന്റ് ഹർഷ ഫാത്തിമ അദ്ധ്യക്ഷത വഹിച്ചു. അർത്തിയിൽ അൻസാരി, അനീഷ് എസ്. ചക്കുവള്ളി, സബീന ബൈജു, മുഹമ്മദ് നിഹാൽ എന്നിവർ പ്രസംഗിച്ചു.

മണ്ണിന്റെ മണമുള്ള കഥകളിലൂടെ മലയാളത്തിൽ ചിരപ്രതിഷ്ഠ നടത്തിയ തകഴി ശിവശങ്കരപ്പിള്ള കുട്ടനാടിന്റെ കഥാകാരൻ എന്നറിയപ്പെട്ടിരുന്നു. തകഴിയുടെ കൃതികൾ ഏറെയും സാധാരണക്കാരുടെ ജീവിതത്തെപ്പറ്റി പറയുന്നതായിരുന്നു. കാൽപനിക ആവിഷ്‌കാരങ്ങളെ മാത്രം സ്വീകരിക്കുകയും മലയാള സാഹിത്യത്തെ ജീവിതത്തിന്റെ പച്ചയായ വഴികളിലൂടെ കൈപിടിച്ചു നടത്തിയ എഴുത്തുകാരിൽ ഏറ്റവും പ്രമുഖനായിരുന്നു തകഴി.അനുഭവങ്ങളുടെ തിരയും ചുഴിയും കടന്നാണ് തകഴി ശിവശങ്കരപ്പിള്ള ജ്ഞാനപീഠം അവാർഡ് നേടിയത് .ചെമ്മീൻ എന്ന നോവലിലൂടെ ആഗോള പ്രശസ്തനായ തകഴിയെ കേരള മോപ്പസാങ്ങ് എന്നാണ് വിശേഷിപ്പിക്കുന്നത് '