കോവിഡ് അണുബാധകളുടെ തരംഗങ്ങൾ കുറവുണ്ടെങ്കിലും, ജർമ്മൻ ആശുപത്രികൾ എല്ലാ രോഗികളെയും നേരിടാൻ പാടുപെടുകയാണെന്ന് അറിയിച്ച് ഡോക്ടർമാരുടെ അസോസിയേഷൻ രംഗത്തെത്തി.കോവിഡ് എന്ന മാഹാമാരി ഒഴിഞ്ഞിട്ടില്ലെന്നും രാജ്യത്തെ 20 ശതമാനം ആശുപത്രികളും തങ്ങളുടെ എമർജൻസി കെയർ സൗകര്യങ്ങളിലെ അമിത സമ്മർദ്ദത്തെക്കുറിച്ച് ഇപ്പോഴും പരാതിപ്പെടുന്നുണ്ടെന്നും ഇവർ പറയുന്നു.

അതുകൊണ്ട് ത്‌ന്നെ ഇൻഡോർ ഏരിയകളിലും സാമൂഹിക അകലവും മാസ്‌കും വീണ്ടും അവതരിപ്പിക്കാൻ അനുവദിക്കുന്ന തരത്തിൽ മാറ്റം ആവശ്യമാണെന്നുംസംസ്ഥാന സർക്കാരുകൾ നടപടി കൊണ്ടുവരണമെന്നും ഇവർ ആവശ്യപ്പെടുന്നു.നിരവധി ജീവനക്കാർ പോസിറ്റീവ് ആയതോടെ ആശുപത്രികളിൽ ഇപ്പോഴും ശസ്ത്രക്രിയകൾ മാറ്റിവയ്ക്കുന്നതായി സർവേകൾ സൂചിപ്പിക്കുന്നു.

മാത്രമല്ല ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിലെയും ജനറൽ വിഭാഗത്തിലും പത്ത് ശതമാനം കിടക്കകളും കോവിഡ് ലക്ഷണങ്ങളുള്ള രോഗികളാൽ നിറഞ്ഞിരിക്കുകയു മാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.എന്നാൽ രജിസ്റ്റർ ചെയ്ത പുതിയ അണുബാധ കേസുകൾ കുത്തനെ കുറയുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

ജർമ്മനിയിലെ ആരോഗ്യ വകുപ്പുകൾ ഞായറാഴ്ച 55,471 പുതിയ അണുബാധകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനുള്ളിൽ രാജ്യവ്യാപകമായി 36 മരണങ്ങൾ കൂടി രേഖപ്പെടുത്തി, ഒരാഴ്ച മുമ്പ് ഇത് 42 ആയിരുന്നു.

വാരാന്ത്യത്തിൽ ഈസ്റ്റർ വരാനിരിക്കെ, കുടുംബത്തെ സന്ദർശിക്കുമ്പോൾ ആന്റിജൻ പരിശോധനയും മാസ്‌കുകളും ഉപയോഗിക്കാൻ ആരോഗ്യമന്ത്രിയും ആളുകൾക്ക് നിർദ്ദേശം നല്കി.