വിവാഹ ചടങ്ങിനിടെ രണ്ട് പേരെ കത്തി ഉപയോഗിച്ച് ആക്രമിച്ചതിന് ഇന്ത്യൻ വംശജരായ രണ്ട് സിംഗപ്പൂർ പൗരന്മാർക്കെതിരെ കേസെടുത്തു.മുഹമ്മദ് സാജിദ് സലീം (20), നിസ്വാൻ തിരുശെൽവം (19) എന്നിവർ ആണ് പിടിയിലായത്.

അറസ്റ്റിലായ ഇരുവരും കോടതിയിൽ ഹാജരാക്കി വാദം തുടരുകയാണ്.റിമാൻഡ് ചെയ്ത ഇവരെ ഏപ്രിൽ 14ന് കോടതിയിൽ ഹാജരാക്കും.ബുധനാഴ്ച ബൂൺ ലേ ഡ്രൈവിന്റെ സമീപത്തുള്ള ഓപ്പൺ എയർ പാർക്കിങ് സ്ഥലത്ത് വച്ച്പ്രവീൺ രാജ് ചന്തിരനെ ആക്രമിക്കാൻ കത്തി ഉപയോഗിച്ച് പരുക്കേൽപ്പിച്ചുവെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇരുവരും കോടതിയിൽകുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ രണ്ട് പ്രതികൾക്കും തടവും പിഴയും ശിക്ഷയും ലഭിക്കും.നിരീക്ഷണ ക്യാമറകൾ ഉപയോഗിച്ച് വ്യാഴാഴ്ചയാണ് ഇവരെ പിടികൂടിയത്ബുധനാഴ്‌ച്ച നടന്ന യുറോഷിനി ജോസഫൈന്റെയും ഇമ്മാനുവൽ രവി (26) എന്നിവരുടെ വിവാഹ ചടങ്ങിനിടെയായിരുന്നു അക്രമ സംഭവം അരങ്ങേറിയത്. സംഭവത്തിനിടെ പൊലീസിന് വിവരം ലഭിക്കുകയും സ്ഥലത്തെത്തുകയും ചെയ്തിരുന്നു.

അക്രമത്തിൽ പരുക്കേറ്റ് പ്രവിണീന് തലയിലും കൈകാലുകളിലും 12 ഓളം വെട്ടേറ്റിട്ടുണ്ട്. ആശുപത്രിയിൽ തുടരുന്ന പ്രവീൺ ഒന്നിലധികം ശസ്ത്രക്രിയകൾക്ക് വിധേയനാകുകയും ചെയ്തിട്ടുണ്ട്..മറ്റൊരു ഇരയായ ശരൺ കുമാറിന്റെ തലയുടെ വശത്ത് 8 സെന്റീമീറ്റർ വെട്ടേറ്റു.