- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രേറ്റർ ഡബ്ലിന് പുറത്തുള്ള ബസ് ടിക്കറ്റ് നിരക്കുകളിൽ ഇന്ന് മുതൽ കുറവ്; നിരക്കുകളിൽ 20% കുറവ്; ജിവിതച്ചെലവ് കുതിച്ചുയരുന്നതിനിടയിൽ യാത്രക്കാർക്ക് ആശ്വാസ നടപടി
ഗ്രെയ്റ്റർ ഡബ്ലിന് പുറത്ത് ഇന്നുമുതൽ ബസ് നിരക്കിൽ കുറവ് ലഭിക്കും.ബസ് ഐറാൻ, ലോക്കൽ ലിങ്ക് പൊതുഗതാഗത സർവീസുകളിലെ നിരക്ക് ആണ് കുറയുക. ശരാശരി 20% കുവാണ് ടിക്കറ്റ് നിരക്കിൽ ഉണ്ടാകുകയെന്ന് അധികൃതർ അറിയിച്ചു.
കോർക്ക്, ഗാൽവേ, ലിമെറിക്, വാട്ടർഫോർഡ് എന്നീ സ്ഥലങ്ങളിലെ സിറ്റി സർവ്വീസുകൾ ഉപയോഗിക്കുന്നവർക്കും അത്ലോൺ, ബാൽബ്രിഗാൺ, ഡ്രൊഗേഡാ,ഡൺലാക്,നവാൻ , സിൽഗോ എന്നിവിടങ്ങളിലെ ടൗൺ സർവ്വീസുകൾ ഉപയോഗിക്കുന്നവർക്കും നിരക്ക് കുറയുന്നതിന്റെ പ്രയോജനം ലഭിക്കും.
ഇവയ്ക്ക് പുറമെ ഇന്റർ അർബൻ, കമ്മ്യൂട്ടർ സർവീസ് എന്നിവയുടെ ടിക്കറ്റ് നിരക്കുകളും കുറയ്ക്കും. അതേസമയം എക്സ്പ്രസ് സർവീസ് നിരക്കുകൾ അതേപടി തുടരും.ഡബ്ലിൻ അടക്കമുള്ള മറ്റെല്ലാ പ്രദേശങ്ങളിലും അടുത്ത മാസത്തോടെ ടിക്കറ്റ് നിരക്കിൽ കുറവ് വരുത്തും. ഈ ബസുകളിലെ ടിക്കറ്റ് മെഷീനുകൾ ഓരോന്നായി ഡീ-കാലിബ്രേറ്റ് ചെയ്യണമെന്നതിനാലാണ് ഇത് വൈകുന്നത്.
ജീവിത ചെലവ് കുറയ്ക്കുക ഒപ്പം പൊതു ഗാതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ബസ് നിരക്കിൽ സർക്കാർ കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.