- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർ.ടി.പി.സി.ആർ ഒഴിവാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ കുവൈറ്റ് ഉൾപ്പെടുത്തുവാൻ നടപടി വേഗത്തിൽ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് ഫിറ കുവൈറ്റ് നിവേദനം നൽകി
കുവൈറ്റ് സിറ്റി:രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ച വിദേശയാത്രക്കാർക്ക് ആർ.ടി.പി.സി.ആർ പരിശോധനയും, നാട്ടിൽ ഏഴു ദിവസ ക്വാറന്റീനും ആവശ്യമില്ലെന്ന കേന്ദ്ര സർക്കാറിന്റെ പുതുക്കിയ യാത്രാ നയത്തിൽ ഉൾപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ കുവൈറ്റ് ഉൾപ്പെടുത്താൻ ആവശ്യമായ നടപടികൾ കേന്ദ്ര സർക്കാർ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കുവൈറ്റിലെ ഇന്ത്യൻ സംഘടനകളുടെ പൊതു കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്‌ട്രേഡ് അസോസിയേഷൻസ് ( ഫിറ) കുവൈറ്റ് കൺവീനർ ബാബു ഫ്രാൻസീസ്, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പു മന്ത്രി ഡോ: മൻസൂഖ് മാണ്ഡവ്യ , വിദേശ കാര്യ വകുപ്പു മന്ത്രി ഡോ: ജയശങ്കർ, സഹമന്ത്രി വി.മുരളീധരൻ എന്നിവർക്ക് നിവേദനം നൽകി.
ലോകരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് കോവിഡ് വാക്‌സി നേഷനും, ബൂസ്റ്റർ ഡോസു ഉൾപ്പടെ സ്വീകരിച്ച് എല്ലാ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചുകൊണ്ട് കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് സമയ നഷ്ടവും, സാമ്പത്തിക ചിലവും ഒഴിവാക്കി സ്വന്തം നാട്ടിലേക്ക് മടങ്ങുവാൻ അടിയന്തിരമായി സാഹചര്യമൊരു ക്കണമെന്ന് ഫിറ കുവൈറ്റ് കൺവീനർ ബാബു ഫ്രാൻസീസ്, സെക്രട്ടറി ചാൾസ് പി ജോർജ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
വീഡിയോ ലിങ്ക്
https://we.tl/t-GoAytoPNEU