- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
നീറ്റ് പരീക്ഷ കേന്ദ്രം അനുവദിച്ചത് പ്രശംസനീയം: കൾച്ചറൽ ഫോറം
ദോഹ: ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള പ്രവേശന പരീക്ഷയായ നീറ്റിന് ഖത്തറിലും കേന്ദ്രമനുവദിച്ചത് ഏറെ ആശ്വാസകരമാണെന്ന് കൾച്ചറൽ ഫോറം.പരീക്ഷക്ക് മാത്രമായി നാട്ടിലേക്കു മടങ്ങുന്ന ധാരാളം വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും ഇത് സുഗമമായ പഠനത്തിനും തയ്യാറെടുപ്പുകൾക്കും സമയം നൽകുമെന്നും പരീക്ഷ എളുപ്പമാക്കാൻ സഹായിക്കുകയും ചെയ്യും.നേരത്തെ ദുബൈയിലും കുവൈത്തിലും മാത്രമുണ്ടായിരുന്ന പരീക്ഷാ കേന്ദ്രങ്ങൾ ഖത്തർ ഉൾപ്പെടെ എട്ടോളം ഗൾഫ് രാജ്യങ്ങളിൽ അനുവദിക്കുന്നതിനായി പ്രയത്‌നിച്ച ഇന്ത്യൻ എംബസി അടക്കമുള്ള സ്ഥാപനങ്ങളെ അഭിനന്ദിക്കുന്നതായും കൾച്ചറൽ ഫോറം പറഞ്ഞു.
അതോടൊപ്പം മഹാത്മാഗാന്ധി സർവകലാശാലയുടെ പുതിയ കാമ്പസ് ഖത്തറിൽ ആരംഭിക്കുന്നു എന്നതും അഭിനന്ദനമർഹിക്കുന്നതും സന്തോഷകരമാണെന്നും കൾച്ചറൽ ഫോറം പറഞ്ഞു. സർവകലാശാല ആരംഭിക്കാൻ അംഗീകാരം നൽകിയ യു ജി സിക്കും സംസ്ഥാന സർക്കാറിനും എം ജി സർവകലാശാലയെ ഖത്തറിലേക്ക് ക്ഷണിച്ച ഖത്തർ ഭരണകൂടത്തിനും അഭിനന്ദനങ്ങൾ നേരുന്നതായും കൾച്ചറൽ ഫോറം സെക്രട്ടറിയേറ്റ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.