കുവൈത്തിലെ പ്രമുഖ സാംസ്‌കാരിക, സാമൂഹിക കൂട്ടായ്മയായ തനിമ കുവൈത്ത് 2022 ഏപ്രിൽ 29നു വൈകീട്ട് സൗഹൃദത്തനിമയും അതിനോടനുബന്ധിച്ച് കുവൈത്ത് ബ്ലഡ് ബാങ്കുമായ് കൈകോർത്ത് വൈകീട്ട് 7:30 മുതൽ ജലീബ് അൽ ഷുയ്യൂഖ് കുവൈത്ത് ഇന്ത്യൻ സ്‌കൂളിൽ വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു..

രക്തം ദാനം ചെയ്ത് പുണ്യമാസത്തിന്റെ നന്മയോടൊപ്പം ജീവകാരുണ്യപ്രവർത്തിയിൽ പങ്കാളികൾ ആകുവാൻ താത്പര്യമുള്ളവർ QR കോഡ് സ്‌ക്യാൻ ചെയ്ത് ഗൂഗിൾ ഫോം വഴി രെജിസ്റ്റർ ചെയ്യാവുന്നതാണു എന്ന് ഭാരവാഹികൾ അറിയിച്ചു.. കൂടാതെ രക്ത ദാതാക്കൾക്ക് വിവിധ ഏരിയയിൽ നിന്ന് ട്രാൻസ്‌പോർട്ട് സൗകര്യം ഉണ്ടായിരിക്കുന്നതാണു എന്നും സൗഹൃദത്തനിമ പബ്ലിസിറ്റി കൺവീനർ മാരായ മുബാറക് കാമ്പ്രത്ത്, ജോബികളീക്കൽ എന്നിവർ അറിയിച്ചു...നാമറിയാത്ത ഒരു ജീവൻ നിലനിർത്താൻ നമുക്ക് സാധിക്കും വിധം ഈ സത്കർമ്മത്തിൽ പങ്കാളികൾ ആകുവാൻ ഏവരേയും ക്ഷണിക്കുന്നു..

QR കോഡ് സ്‌ക്യാൻ ചെയ്ത് ഗൂഗിൾ ഫോം വഴി രെജിസ്റ്റർ ചെയ്യുവാൻ ബുദ്ധിമുട്ടുള്ളവർ ദയവായി താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക 97816709, 50911053, 97253653, 65676560