- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളുടെ അവകാശങ്ങൾ : സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു
കോഴിക്കോട്: കുട്ടികളുടെ അവകാശങ്ങൾ എന്ന വിഷയത്തിന് എൻ സി ഡി സി സെമിനാർ സംഘടിപ്പിക്കുന്നു . ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിലിന്റെ നൈറ്റിഗേൽ സർക്കിളാണ് സെമിനാറിനു നേതൃത്വം നൽകുന്നത്. അഡ്വ: റോബിൻ രാജു( ഡൽഹി ഹൈക്കോടതി, ജില്ലാ കോടതി) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. ഇന്നും ബാലാവകാശങ്ങളെ പറ്റി നമ്മുടെ സമൂഹം ബോധവാന്മാരല്ല. അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു സെമിനാർ സമൂഹത്തിന് സഹായകരമാകുമെന്ന് സംഘാടകർ കരുതുന്നു.
തൽപരരായ അമ്മമാർക്കും കുട്ടികൾക്കും അദ്ധ്യാപകർക്കും പങ്കെടുക്കാം. ഏപ്രിൽ 12ന് വൈകുന്നേരം 4മണി മുതൽ 5.30 വരെയാണ് സെമിനാർ. സൂംമീറ്റിൽ തത്സമയ സെമിനാറാണ് നടക്കുക. വനിതകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +919995014607 (സംഘാടക ). വെബ്‌സൈറ്റ് www.ncdconline.org.