- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഡംബര കപ്പൽ യാത്രയ്ക്ക് അവസരമൊരുക്കി കെഎസ്ആർടിസി; അഞ്ച് മണിക്കൂർ കപ്പൽ യാത്രയ്ക്കുള്ള കെഎസ്ആർടിസി 23ന് കൊല്ലത്ത് നിന്നും പുറപ്പെടും
കൊല്ലം: ആഡംബര കപ്പലിൽ യാത്ര ചെയ്യാനുള്ള അവസരമൊരുക്കി കെഎസ്ആർടിസി. ആഡംബര കപ്പലിന്റെ സൗകര്യങ്ങൾ ആസ്വദിച്ച് അഞ്ച് മണിക്കൂർ ഉൾക്കടലിൽ സഞ്ചരിച്ച് സൂര്യാസ്തമയവും കണ്ടു മടങ്ങാനുള്ള അവസരമാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. 23 നാണു യാത്ര. പകൽ 12 നു കൊല്ലം ഡിപ്പോയിൽ നിന്ന് എസി ലോ ഫ്‌ളോർ ബസിൽ യാത്രക്കാരെ കൊച്ചി തുറമുഖത്ത് എത്തിക്കും.
അവിടെ നിന്നും 'നെഫെർറ്റിറ്റി' എന്ന കപ്പലിലാണു യാത്രക്കാരെ കടലിലേക്ക് കൊണ്ടുപോകുക. വിവിധയിനം ഗെയിമുകളും ഡിജെയും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കപ്പലിൽ ഒരുക്കിയിട്ടുണ്ട്. രാത്രിയോടെ മടങ്ങാവുന്ന രീതിയിലാണു ക്രമീകരണം. ഭക്ഷണം ഉൾപ്പെടെ 3500 രൂപയാണു ടിക്കറ്റ് ചാർജ്. അഞ്ച് മുതൽ പത്ത് വയസ്സു വരെയുള്ള കുട്ടികൾക്ക് 1800 രൂപയും.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 38 പേർക്കാണു കപ്പൽ യാത്രയ്ക്ക് അവസരം ലഭിക്കുക. ബുക്കിങ്ങിന് 9496675635, 7012669689 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. പ്രതികൂല കാലാവസ്ഥയാണെങ്കിൽ തീയതിയിൽ മാറ്റം ഉണ്ടായേക്കുമെന്നും കെഎസ്ആർടിസി അധികൃതർ അറിയിച്ചു.