ഓസ്റ്റിൻ : ഫെഡറൽ ഗവൺമെന്റിന്റെ തീരുമാനമനുസരിച്ച് വിവിധ സംസ്ഥാനങ്ങളിലേക്ക് അയച്ച അനധികൃത കുടിയേറ്റക്കാരിൽ ടെക്സസ് സംസ്ഥാനത്ത് എത്തിച്ചേർന്നവരെ വാഷിങ്ടൺ ഡി.സിയിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികൾ ടെക്സസ് ഗവർണർ സ്വീകരിച്ചു തുടങ്ങി .

ടെക്സസിൽ 1.7 മില്യൺ അനധികൃത കുടിയേറ്റക്കാർ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത് ടൈറ്റിൽ 42 അനുസരിച്ചുള്ള ഇമിഗ്രേഷൻ നിയന്ത്രണത്തിന്റെ ഭാഗമായി ആയിരകണക്കിന് അനധികൃത കുടിയേറ്റക്കാരെയാണ് സതേൺ ബോർഡറിൽ നിന്നും തിരിച്ചയക്കുന്നതിന് തീരുമാനിച്ചിരിക്കുന്നത് .

യു.എസ് മെക്സിക്കോ അതിർത്തിയിൽ നിന്നും ബസ്സുകളിലാണ് ഇവരെ വാഷിങ്ടണിലേക്ക് അയക്കുന്നതെന്ന് ടെക്സസ് ഡിവിഷൻ ഓഫ് എമർജൻസി മാനേജ്‌മെന്റ് പറഞ്ഞു .

ടെക്സസ് അതിർത്തി പ്രദേശങ്ങളിലുള്ള കൗണ്ടികളും സിറ്റികളും ഫെഡറൽ ഗവണ്മെന്റ് അനധികൃത കുടിയേറ്റക്കാരെ ഈ പ്രദേശങ്ങളിലേക്ക് കൊണ്ട് വിടുന്നതിൽ ആശങ്ക അറിയിച്ചു . അനധികൃത കുടിയേറ്റക്കാർക്കെതിരെ കടുത്ത നിലപാട് ടെക്സസ് തീരുമാനിക്കുമ്പോൾ ഫെഡറൽ ഗവൺമെന്റ് മൃദുല സമീപനമാണ് സ്വീകരിക്കുന്നത് . അതുകൊണ്ട് തന്നെയാണ് വാഷിങ്ടൺ ഡി.സിയിലേക്ക് നൂറു കണക്കിന് ബസ്സുകളിൽ (ഓരോ ബസ്സിലും 40 പേർ) ഇവരെ കയറ്റി അയക്കുന്നത് .