ദേശാടന ചക്രത്തിലെ നിർണായക സമയത്ത് ദേശാടനം നടത്തുന്ന തീരപ്പക്ഷികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രധാന ബീച്ചുകളിൽ നായ്ക്കൾക്ക് നിരോധനം കൊണ്ടുവരുന്നു. ഈ മാസം 14 മുതൽ വാൻ കൂവർ ഐലന്റ് ബി്ച്ചിലും ബ്രിട്ടീഷ് കൊളംബിയയിലെ ടോഫിനോ ബീച്ചിലും നിരോധനം ഏർപ്പെടുത്തിക്കഴിഞ്ഞു.

ബ്രിട്ടീഷ് കൊളംബിയയിലെ ഫെഡറൽ ഗവൺമെന്റ് അഞ്ച് മാസത്തെ നായ നിരോധനം ആണ് ഏർപ്പെടുത്തിയിരിക്കുന്നത്.പസഫിക് റിം നാഷണൽ പാർക്ക് റിസർവിലെ ലോംഗ് ബീച്ചിലെ കോമ്പേഴ്സ് ബീച്ച് ഏരിയയിലാണ് നിരോധനം.

ഏപ്രിൽ 14 മുതൽ ഒക്ടോബർ 1 വരെയാണ് കടൽത്തീരത്ത് നായ്ക്കളെ കൊണ്ട് വരുന്നതിനാണ് നിരോധനംയ ലോംഗ് ബീച്ചിലെ മറ്റെല്ലാ പ്രദേശങ്ങളിലും, നായ്ക്കളെ എല്ലായ്‌പ്പോഴും ഒരു ലീഷിൽ സൂക്ഷിക്കണം.പക്ഷികളിലും മറ്റ് വന്യജീവികളിലും അതിന്റെ സ്വാധീനം പഠിക്കുന്നതിനാണ് നിരോധനം പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നതെന്ന് പാർക്ക്‌സ് കാനഡ പറയുന്നു. വന്യജീവികളെ സംരക്ഷിക്കുന്നതിനുള്ള 'അവസാന ആശ്രയം' എന്ന് ഈ നടപടിയെ വിളിക്കുന്നു.

സീസണൽ നിരോധനം നടപ്പിലാക്കുന്നതിനായി പാർക്ക് ജീവനക്കാരും നിയമപാലകരും പ്രദേശത്ത് പട്രോളിങ് നടത്തും. നിയമലംഘകർക്ക് ആദ്യ കുറ്റത്തിന് 58 ഡോളർ ആയിരിക്കും പിഴ. അതേസമയം കുറ്റം ആവർത്തിക്കുന്നവർക്ക് 25,000ഡോളർ വരെ പിഴ ചുമത്താം.