വധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ ഐസൊലേഷൻ നിയന്ത്രണങ്ങളിൽ വിക്ടോറിയ ഇളവ് നടപ്പിലാക്കി. അതായത് ചൊവ്വാഴ്ച മുതൽ പൈലറ്റുമാർ, ക്രൂ, എയർപോർട്ട് സെക്യൂരിറ്റി, ബാഗേജ് കൈകാര്യം ചെയ്യുന്നവർ എന്നിവരുൾപ്പെടെയുള്ള എയർ ട്രാൻസ്‌പോർട്ട് സർവീസ് തൊഴിലാളികളെ അടുത്ത സമ്പർക്ക ഐസൊലേഷനിൽ നിന്ന് ഒഴിവാക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു

സംസ്ഥാനത്തെ ക്‌ളോസ് കോൺടാക്ട് നിബന്ധനകളിൽ ഇളവ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതായി വിക്ടോറിയ പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് വ്യകതമാക്കി. സംസ്ഥാനത്ത് വിമാനത്താവളങ്ങളിൽ ജോലി ചെയ്യുന്നവരുടെ ഐസൊലേഷൻ നിയമങ്ങളിൽ മാറ്റം നടപ്പിലാക്കിയതിന് പിന്നാലെയാണ് പ്രീമിയർ ഇക്കാര്യം പറഞ്ഞത്.

റാപിഡ് ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിക്കുന്ന, രോഗ ലക്ഷണങ്ങൾ ഇല്ലാത്തവർക്ക് ജോലി ചെയ്യാം എന്നാണ് നിർദ്ദേശം.അഞ്ചു ദിവസം RAT പരിശോധന നടത്തുകയും ജോലിയിൽ അല്ലാത്ത സാഹചര്യങ്ങളിൽ ഐസൊലേഷൻ നിബന്ധനകൾ പാലിക്കുകയും വേണമെന്നാണ് നിർദ്ദേശം.

രോഗലക്ഷണങ്ങൾ ഉണ്ടാവുകയോ പരിശോധനയിൽ പോസിറ്റീവ് ആവുകയോ ചെയ്യുന്ന സാഹചര്യത്തിൽ ഇളവ് ബാധകമായിരിക്കില്ല.NSWൽ ഈ മാറ്റം തിങ്കളാഴ്ച പ്രാബല്യത്തിൽ വന്നിരുന്നു.അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്താണ് നടപടി.

ആഴ്ചകൾക്കുള്ളിൽ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതായി പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് വ്യക്തമാക്കി.വീടുകളിലെ ക്‌ളോസ് കോൺടാക്ട് നിർദ്ദേശങ്ങൾ, QR കോഡ്, വാക്സിനേഷൻ നിബന്ധനകൾ തുടങ്ങിയവയിലാണ് മാറ്റം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.