- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ ജൂനിയർ ഡോക്ടർമാർ സമരത്തിന്; പണിമുടക്കിനൊരുങ്ങുന്നത് ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും അമിത ജോലി ഒഴിവാക്കാനും ആവശ്യപ്പെട്ട്
രാജ്യത്തെ ജൂനിയർ ഡോക്ടർമാർ സമരത്തിന് ഒരുങ്ങുന്നു. ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും അമിത ജോലി ഒഴിവാക്കണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം ഉന്നയിച്ചാണ് സമരം. സമരം വേണമൊ എന്ന് തീരുമാനമെടുക്കാനുള്ള വോ്ട്ടിങ് നടക്കുകയാണ്.
രാജ്യത്തെ 40 ശതമാനത്തിലധികം നോൺ കൺസൽട്ടന്റ് ഹോസ്പിറ്റൽ ഡോക്ടേഴ്സും(NCHD) ഒരു ഷിഫ്റ്റിൽ 24 മണിക്കൂർ ജോലി ചെയ്യേണ്ടി വരുന്നുവെന്നാണ് ഇവരുടെ പ്രധാന പരാതി. എന്നാൽ അധികമായി വരുന്ന മണിക്കൂറുകൾക്ക് ശമ്പളം നൽകാൻ അധികാരികൾ തയ്യാറാകുന്നില്ലെന്നും ഇവർ ആരോപിക്കുന്നു.
തങ്ങൾക്ക് ഇത്രയധികം ജോലി ഭാരവും സമ്മർദ്ദങ്ങളും രോഗികളുടെ സുരക്ഷയെ പോലും ബാധിക്കുമെന്നും പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം വേണമെന്നുമാണ് ഇവരുടെ ആവശ്യം. തങ്ങളാരും സമരത്തിലേയ്ക്ക് പോകാൻ ആഗ്രഹിക്കുന്നില്ലെന്നും സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ നിർബന്ധിതരാകുകയാണെന്നും ഇവർ പറയുന്നു.
Next Story