- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് നിന്നും ആഫ്രിക്കയിലേക്ക് ബൈക്കിൽ യാത്രയ്ക്കിറങ്ങിയ ദിൽഷാദിന് ദമ്മാമിൽ ജന്മ നാടിന്റെ സ്വീകരണം
ദമ്മാം: മലപ്പുറത്ത് നിന്നും ആഫ്രിക്കയിലേക്ക് ബൈക്കിൽ 32 രാജ്യങ്ങളിലേക്ക് യാത്രയ്ക്കിറങ്ങിയ മലപ്പുറം ചേലേമ്പ്ര സ്വദേശി ദിൽഷാദിന് ദമ്മാം ചേലേമ്പ്ര കൂട്ടായ്മ സ്വീകരണം നൽകി. ചെയർമാൻ ഹുസ്സൈൻ കുമ്മാളി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പ്രസിഡണ്ട് മുനീർ ചെമ്പൻ അധ്യക്ഷത വഹിച്ചു. ദർശന ടിവി ഡപ്യൂട്ടി സി.ഒ ആലിക്കുട്ടി ഒളവട്ടൂർ, മുഹമ്മദലി ( ഓഷ്യാന റെസ്റ്റോറന്റ് മാനാജർ, ആശിഖ് റഹ്‌മാൻ, നസീർ ചെമ്പൻ ആശംസ പ്രസംഗം നടത്തി.
സാഹസികതയെ വെല്ലുന്ന യാത്രയിലൂടെ നാട് ചുറ്റാനിറങ്ങിയ ദിൽഷാദ് ചേലേമ്പ്രക്ക് അഭിമാനമാണ് എന്നും നാളെ കേരളത്തിന്റെ അഭിമാനമായി മാറട്ടെ എന്നും, ദിൽഷാദിന്റെ യാത്ര റ്റുഡേ ചാനലിൽ വരുന്ന വീഡിയോകൾ മറ്റു ചാനലുകളെ അപേക്ഷിച്ച് ഗ്രാമങ്ങളുടെ കാഴ്ചകളും അവരുടെ ജീവിത രീതിയും അനുഭവിച്ചറിയുകയും അവന്റെ തനതായ ശൈലിയിൽ അത് അവതരിക്കുകയും ചെയ്യുന്നതല്ലാം അവനെ മറ്റു യൂറ്റുബർ മാറിൽ നിന്നും വിത്യസ്ഥനാക്കുന്നു എന്നും. ഒരു മോട്ടാർ ബൈക്കിൽ വലിയ വാഹനങ്ങൾ പോലും പോകാൻ മടിക്കുന്ന അത്രയും മണല് മൂടിക്കിടക്കുന്ന 800 ഓളം കിലോമീറ്റർ ദൈർഘ്യമുള്ള ഒമാൻ സൗദി റോഡായ റുബ്ബൂൽ ഖാലി റോഡ് കടന്ന് ഇവിടെയെത്തിയ ദിൽഷാദിനെ എത്ര അഭിനന്ദിച്ചാലും മതിയായില്ല എന്നും അഭിപ്രായപ്പെട്ടു. ദിൽഷാദ് തുടർന്നുള്ള യാത്രയെ കുറിച്ച് സംസാരിച്ചു .ഇന്ത്യയടക്കം 33 രാജ്യങ്ങൾ ചുറ്റിക്കറങ്ങാനിറങ്ങിയ ഞാൻ ഇന്ത്യയിൽ നിന്നും മുബൈ വഴി ദുബൈലെത്തി അവിടെ നിന്നും റോഡ് മാർഗം ഒമാൻ വഴി സൗദിയിലെത്തിയ കഥകൾ വിവരിച്ചു .
ഇത് വരെ യാത്ര ചെയ്തതിൽ നിന്നും എനിക്ക് കിട്ടാത്ത ഒരു അനുഭവമാണ് സ്വന്തം നാട്ടുകാരുടെ ഒരു കൂട്ടായ്മയായ ദമ്മാം ചേലേമ്പ്ര കൂട്ടായ്മ എന്നെ ആദരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നത് .അതിൽ അദ്ദേഹം സന്തോഷം പങ്കിടുകയും ചെയതു. ദിൽഷാദ് തന്റെ യാത്ര അനുദവങ്ങൾ പങ്കുവെച്ച് അദ്ദേഹത്തിന്റെ തനതായ ശൈലിയിലുള്ള സംസാരത്തിലുടനീളം സദസ്സ് പൊട്ടിച്ചിരിക്കുകയും കയ്യടിക്കുകയും ചെയ്തു. രക്ഷിതാക്കളോട് യാത്ര പോകാനിഷ്ടപ്പെടുന്ന കുട്ടികളെ വിലക്കരുതെന്നും. പുസ്തകങ്ങൾ വായിച്ച് കിട്ടുന്ന അറിവല്ല യാത്രയിലൂടെ കിട്ടുന്നത് എന്നും എന്റെ അനുഭവത്തിൽ നിന്നും എനിക്ക് മനസ്സിലായത് അതാണ് എന്നും അദ്ദേഹം ഓർമിപ്പിച്ചു. ദിൽഷാദിന്റെ മകൾ ആയിഷയുടെ ബർത്ത് ഡേ എല്ലാവരും കേക്ക് മുറിച്ച് ആഘോഷിച്ചു. കൂട്ടായ്മ വൈസ് പ്രസിഡന്റ് എ വി ഷുക്കൂർ, സാദിക്ക് ചോലയിൽ , റസ്സാക്ക് പൊറ്റമ്മൽ, സലാം കെ എൻ തുടങ്ങിയവർ നേതൃത്വം നൽകി, മുഹമ്മദ് മുസ്തൗരിദ് അൽ ശൈബാൻ ഖിറാഅത്തും സെക്രട്ടറി സലാം മങ്ങാട്ട് സ്വാഗതവും ട്രെഷറർ മഹ്ഷൂഖ് റഹ്‌മാൻ നന്ദിയും പറഞ്ഞു.