- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബൈയിൽ നിർദേശിച്ച സ്ഥലങ്ങളിൽ മാത്രം ഇ-സ്‌കൂടർ പാർക് ചെയ്യണമെന്ന് ആർടിഎ; നിയമ ലംഘിച്ചാൽ 200 ദിർഹം പിഴ
ദുബൈ: നിർദേശിച്ച സ്ഥലങ്ങളിൽ മാത്രം ഇ-സ്‌കൂടർ പാർക് ചെയ്യണമെന്ന് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അഥോറിറ്റി (ആർടിഎ). ഇ-സ്‌കൂടർ അനധികൃതമായി പാർക് ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്താൽ 200 ദിർഹം പിഴ ഈടാക്കുമെന്ന് ദുബൈ ആർടിഎ മുന്നറിയിപ്പ് നൽകി. ഇ-സ്‌കൂടറുകൾ പാർക് ചെയ്യാൻ കൃത്യമായ പ്രദേശങ്ങൾ നിർണയിച്ചിട്ടുണ്ട്. അവിടെ മാത്രമെ പാർക് ചെയ്യാൻ പാടുള്ളൂവെന്നും അധികൃതർ പറഞ്ഞു.
ഇ-സ്‌കൂടർ ലൈസൻസിനായി അപേക്ഷ സമർപിക്കാൻ നിരവധി പേരാണ് തയ്യാറെടുക്കുന്നത്. ഈ മാസാവസാനം മുതൽ ആർ ടി എയുടെ വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഓൺലൈൻ ടെസ്റ്റും പരിശീലനവും പൂർത്തിയാക്കുന്നവർക്ക് ലൈസൻസ് നൽകും.
ദുബൈയിലെ തെരഞ്ഞെടുത്ത സൈകിൾ ട്രാകിലൂടെ ഇ-സ്‌കൂടർ ഓടിക്കാൻ കഴിഞ്ഞ ദിവസം അധികൃതർ അനുമതി നൽകിയിരുന്നു.
Next Story