- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനസഭ വേദിക്ക് സമീപം ബോംബേറ്; ഒരാളെ കസ്റ്റഡിയിൽ
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പൊതുയോഗ വേദിക്കു സമീപം ബോംബു സ്‌ഫോടനം. നളന്ദയിലെ ഗാന്ധി ഹൈസ്‌കൂളിൽ സംഘടിപ്പിച്ച 'ജനസഭ' യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കവേയാണ് വേദിയുടെ പിന്നിൽ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെ തുടർന്നു പരിഭ്രാന്തരായ ജനങ്ങൾ യോഗസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ ആളപായമില്ല.
നാടൻബോംബ് എറിഞ്ഞ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് സ്‌ഫോടനം നടത്തിയതെന്നാണ് പ്രാഥമിക വിവരം. അടുത്തിടെ, ഭക്ത്യാർപുരിൽ പൊതു പരിപാടിയിൽ പങ്കെടുക്കാനെത്തിയ നിതീഷ് കുമാറിനെ ഒരാൾ പിന്നാലെയെത്തി അടിച്ചിരുന്നു. മാനസികാസ്വാസ്ഥ്യമുള്ളയാളായിരുന്നു അക്രമി.
ഭക്ത്യാർപുരിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കാൻ എഡിജിപി ജില്ലാ കലക്ടർമാർക്കും ജില്ലാ പൊലീസ് മേധാവികൾക്കും നിർദ്ദേശം നൽകിയിരുന്നു.




