- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ന്യൂയോർക്കിൽ ഭൂഗർഭ റെയിൽവേ സ്റ്റേഷനിൽ വെടിവെപ്പ്; 13 പേർക്ക് പരിക്ക്; മൂഖംമൂടി ധരിച്ചെത്തിയയാൾക്കായി തെരച്ചിൽ
ന്യൂയോർക്ക്: ബ്രോക്ലിൻ സബ്വേ മെട്രോ സ്റ്റേഷനിൽ നടന്ന വെടിവെപ്പിൽ 13 യാത്രക്കാർക്ക് പരിക്കേറ്റു. രാവിലെ ന്യൂയോർക്ക് പ്രാദേശിക സമയം 8.30-ഓടെയായിരുന്നു വെടിവെപ്പ് നടന്നത്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. തിരക്കേറിയ സമയത്ത് ആൾക്കൂട്ടത്തിന് നടുവിലെത്തിയ അക്രമി വെടിയുതിർക്കുകയായിരുന്നു.
മുഖംമൂടി ധരിച്ചെത്തിയ അക്രമിയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്ഥലത്തുനിന്ന് സ്ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. വെടിവെച്ചയാൾ പ്രദേശവാസി തന്നെയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.
******NSFW******
- Tom (@TomUlloaa) April 12, 2022
Multiple people shot in the 36th street station in Brooklyn. Multiple undetonated devices also found. Be careful out there. Definitely avoid the subway today. This was a terrorist attack.
CREDIT: Angry_yeti / IG pic.twitter.com/9XYZcmT8BH
മൂഖം മൂടി ധരിച്ചെത്തിയ അജ്ഞാതൻ യാത്രക്കാർക്ക് നേരെ തുരുതുരാ വെടിവച്ചതായാണ് റിപ്പോർട്ടുകൾ. സംഭവസ്ഥലത്ത് നിന്ന് സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തെ തുടർന്ന് ട്രെയിൻ ഗതാഗതം താത്കാലികമായി നിർത്തിവെച്ചു. പ്രദേശത്തേയ്ക്ക് ആരും പോകരുതെന്ന് ന്യൂയോർക്ക് പൊലീസ് മുന്നറിയിപ്പ് നൽകി.




