ഫിലാഡൽഫിയ: പത്തു ദിവസത്തിനുള്ളിൽ കോവിഡ് വ്യാപനം 50 ശതമാനം വർദ്ധനവ്. അടിയന്തിരമായി ഇൻഡോർ മാസ്‌ക് ധരിക്കണമെന്ന തീരുമാനവുമായി ഫിലഡൽഫിയ സിറ്റി. ഏപ്രിൽ 11 ന് തിങ്കളാഴ്ചയാണ്. ഇതു സംബന്ധിച്ച സിറ്റി ആരോഗ്യ വകുപ്പു അധികൃതർ ഉത്തരവിറക്കിയത്.

രാജ്യവ്യാപകമായി മാസ്‌ക്ക് മാൻഡേറ്റ നീക്കു ചെയ്തു നിന്നൊരു ഇടവേളക്കു ശേഷമാണ് മാസ്‌ക്ക് മാൻഡേറ്റ് പുനഃസ്ഥാപിച്ച അമേരിക്കയിലെ ആദ്യ സിറ്റിയാണ് ഫിലഡൽഫിയ. രാജ്യവ്യാപകമായി മാസ്‌ക്ക് മാൻഡേറ്റ് നീക്കം ചെയ്ത് നീണ്ടൊരു ഇടവേളക്ക് ശേഷം മാസ്‌ക് മാൻഡേറ്റ് പുനഃസ്ഥാപിച്ച അമേരിക്കയിലെ ആദ്യസിറ്റിയാണ് ഫിലഡൽഫിയ.

പുതിയതായി കണ്ടെത്തിയ മാരകശേഷിയുള്ള ഒമിക്രോണിന്റെ വകഭേദമായ ബി.എ.2 വേരിയന്റിന്റെ വ്യാപനമാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാൻ കാരണമെന്ന് ഹെൽത്ത് കമ്മീഷ്ണർ ഡോ.ചെറിൽ ബെറ്റിഗോൾ അറിയിച്ചു.

മാസ്‌ക് ധരിക്കുന്നതിൽ പരാജയപ്പെട്ടാൽ കോവിഡ് തരംഗം വീണ്ടും ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്നും, അതോടൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണവും വർദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓമിക്രോൺ വ്യാപനം ആരംഭിച്ചതോടെ ഫിലഡൽഫിയായിൽ താമസിക്കുന്ന 750 പേരാണ് വിന്റർ ടൈമിൽ മരിച്ചതെന്ന് കണക്കുകൾ ഉദ്ധരിച്ചു ഡോ.ചെറിൽ പറഞ്ഞു.

ഏപ്രിൽ 18 മുതൽ സിറ്റിയിലെ ബിസിനസ്സു സ്ഥാപനങ്ങളിലും മാസ്‌ക് മാൻഡേറ്റ് നിർബന്ധമായും നടപ്പാക്കുമെന്ന് സിറ്റി അധികൃതർ അറിയിച്ചു.