ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ചർച്ചിൽ ഇടവക ധ്യാനത്തോടെ വിശുദ്ധ വാരാചരണത്തിനു തുടക്കമായി.പ്രശസ്ത ധ്യാനഗുരുവായ ഫാ. സെബാസ്റ്റ്യൻ നെല്ലങ്കുഴിയിൽ OCD നയിച്ച വിശുദ്ധ വാരാചരണ ഒരുക്ക ധ്യാനം ഏപ്രിൽ 7 ന് ആരംഭിച്ച് ശനിയാഴ്ച ഓശാന ആഘോഷങ്ങളോടെ സമാപിച്ചു.ശനിയാഴ്ച ഉച്ചകഴിഞ്ഞു 1.30 ന് ഫാ. റോബിൻ തോമസ്, ഫാ.സെബാസ്റ്റ്യൻ നെല്ലങ്കുഴിയിൽ എന്നിവരുടെ കാർമികത്വത്തിൽ ആഘോഷമായ വി. കുർബാനയും, ഓശാന തിരുക്കർമങ്ങളും, കുരുത്തോല പ്രദിക്ഷണവും തുടർന്ന് ഇടവകഅംഗങ്ങൾ കൊണ്ടുവന്ന 'കൊഴുക്കോട്ട' വിതരണവും നടന്നു.

വിശുദ്ധ വാരാചരണത്തിന്റെ സമയക്രമം.

പെസഹാ വ്യാഴം :
3 PM
ദുഃഖവെള്ളി :
1.30 AM
ഈസ്റ്റർ :
Saturday 9 PM

വിശുദ്ധ വാര തിരുക്കർമ്മങ്ങളിൽ പങ്കുചേർന്നു മിശിഹായുടെ പീഡാനുഭവത്തിന്റെ സ്മരണ ആചരിക്കുവാനും, ജീവിതത്തിൽ കുരിശിന്റെ വഴി സന്തോഷത്തോടെ ഏറ്റെടുക്കുവാൻ പ്രാപ്തരാകാനുമായി ഏവരെയും ക്ഷണിക്കുന്നതായി ഫാ.റോബിൻ തോമസ് അറിയിച്ചു.