- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഐപി സീറ്റിലിരുന്ന പെൺകുട്ടിയുടെ മുന്നിലൂടെ പലവട്ടം നടന്നു; അങ്ങോട്ട് വിളിച്ച് നമ്പർ കൊടുത്തു: മഴവിൽ മനോരമയിലെത്തി പ്രണയ കഥ പറഞ്ഞ് ശ്രീശാന്ത്
വിവാദങ്ങളുടെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് രാജസ്ഥാൻകാരിയായ ഭുവനേശ്വരിയെ വിവാഹം ചെയ്യുന്നത്. എന്നാൽ ഇരുവരും തമ്മിലുള്ള പ്രണയകഥ മലയാളികൾക്ക് അത്ര അറിവില്ല. ഇപ്പോഴിതാ മഴവിൽ മനോരമയിലെ പണം തരും പടം എന്ന പരിപാടിയിലൂടെ തന്റെ പ്രണയ കഥ വെളിപ്പെടുത്തുകയാണ് ശ്രീശാന്ത്. 2007ൽ ഇന്ത്യ-ഇംഗ്ലണ്ട് മത്സരം നടക്കുമ്പോഴാണ് ശ്രീശാന്ത് ആദ്യമായി ഭുവനേശ്വരിയെ കാണുന്നത്. വിഐപി ലോഞ്ചിലിരുന്ന പെൺകുട്ടി ആദ്യ കാഴ്ചയിൽ തന്നെ മനസ്സിൽ കയറി കൂടുകയായിരുന്നു,
അന്നത്തെ മത്സരത്തിൽ ശ്രീ കളിക്കുന്നുണ്ടായിരുന്നില്ല. വെറുതെ നടന്നു പോകുമ്പോഴാണ് ഡ്രസ്സിങ് റൂമിനടുത്ത് വിഐപി ലോഞ്ചിൽ ഈ ഒരു പെൺകുട്ടിയെ കണ്ടത്. പിന്നെ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ അതിന് മുമ്പിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി. അതിനിടയിൽ അവരുടെ ഒരു കസിൻ എന്നോട് ഓട്ടോഗ്രാഫ് ചോദിച്ചു. ഓട്ടോഗ്രാഫ് കൊടുക്കുന്നതിനിടയിൽ എന്റെ നമ്പർ വേണോ എന്ന് ആളോട് അങ്ങോട്ട് ചോദിച്ചു കൊടുക്കുകയായിരുന്നു. പിന്നീട് ഭുവനേശ്വരിയുടെ വിളിക്കായുള്ള കാത്തിരിപ്പായിരുന്നെന്നും ശ്രീ പറയുന്നു.
അന്നു രാത്രി കസിനും എന്റെ ഭാര്യയും ചേർന്ന് വിളിച്ചു. എന്റെ നമ്പർ തന്നെയാണോ എന്ന് ഉറപ്പാക്കാനായിരുന്നു അത്. ഞാൻ ഒറ്റ റിങ്ങിൽ തന്നെ കോൾ എടുത്തു. കാരണം ഞാൻ അതും കാത്ത് ഇരിക്കുകയായിരുന്നു. കസിനാണ് സംസാരിച്ചത്. നമ്പർ ശരിയാണോ എന്നറിയാൻ വിളിച്ചതാണ്. സംസാരത്തിൽ ഭുവനേശ്വരിയുടെ കസിനാണ് എന്നു മനസ്സിലായി. അതോടെ കൂടെ ഉണ്ടായിരുന്ന വൈറ്റും പിങ്കും മിക്‌സ് ആയിട്ടുള്ള ഡ്രസ്സ് ഇട്ടിരുന്ന പെൺകുട്ടിക്ക് ഫോൺ കൊടുക്കാമോ എന്ന് ഞാൻ ചോദിച്ചു. അത് എന്റെ കസിൻ ആണെന്നും സ്‌കൂളിലാണ് പഠിക്കുന്നതെന്നുമായിരുന്നു മറുപടി. സ്‌കൂളിലാണ് പഠിക്കുന്നതെന്നു കേട്ടപ്പോൾ കൊടുക്കേണ്ട എന്നാണ് പറഞ്ഞത്.
അന്ന് അവൾ പതിനൊന്നാം ക്ലാസിൽ പഠിക്കുകയായിരുന്നു എന്തായാലും ആൾ അന്ന് ഫോൺ എടുക്കുകയും കുറച്ച് നേരം സംസാരിക്കുകയും ചെയ്തു. അതു കഴിഞ്ഞും സംസാരിക്കാൻ തുടങ്ങി. തന്റെ പ്രകടനം മോശമായി ഞാൻ വിഷമിച്ചിരിക്കുന്ന സമയത്തൊക്കെയാണ് ആളുടെ ഫോൺ വന്നിരുന്നതെന്നും മനസ്സ് തുറന്ന് സംസാരിക്കുമായിരുന്നെന്നും ശ്രീ പറയുന്നു. 2009ൽ, ആളന്ന് 12 ക്ലാസ് പൂർത്തിയാക്കി നിൽക്കുമ്പോഴാണ് പ്രൊപ്പോസ് ചെയ്തത്.
ലോകകപ്പ് ജയിച്ചു കഴിഞ്ഞാൽ തന്നെ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. പ്രാങ്ക് ചെയ്യണ്ട എന്നായിരുന്നു അന്നു ലഭിച്ച മറുപടി. തന്റെ വീട്ടുകാരും സമ്മതിക്കണ്ടേ എന്നുമായിരുന്നു ഭുവനേശ്വരിയുടെ ചോദ്യം. എന്നാൽ എല്ലാ കഠിനവഴികളിലും ഒപ്പം നിന്ന് അവൾ തന്റെ ജീവിത സഖിയായി മാറുകയായിരുന്നു എന്ന് ശ്രീ പറയുന്നു.