ർമ്മനിയിലെ ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ പൊതുഗതാഗത സംവിധാനം ഒരുക്കുന്ന പദ്ധതി ജൂൺ മുതൽ ലഭ്യമായി തുടങ്ങും. ഇതിനായുള്ള പ്രതിമാസ യാത്രാ പാസുകൾ ജൂൺ 1 മുതൽ ലഭ്യമാകും. 9-യൂറോ ടിക്കറ്റ് മുമ്പ് വിചാരിച്ചതിലും കൂടുതൽ ആകർഷകമായ ഓഫറായി മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതർ.

ജർമ്മൻ മാധ്യമങ്ങളിലെ വിവിധ റിപ്പോർട്ടുകൾ പ്രകാരം, ജൂൺ 1 മുതൽ മൂന്ന് മാസത്തേക്ക് പ്രതിമാസ പാസുകൾ ലഭ്യമാക്കാൻ ഫെഡറൽ ഗവൺമെന്റ് പദ്ധതിയിടുന്നു. യാത്രക്കാർക്ക് അവരുടെ പ്രാദേശിക ബസ്, ട്രാം, യു-ബാൻ, ട്രെയിൻ സർവീസുകൾ എന്നിവയിലെല്ലാം 9 യൂറോയ്ക്ക് യാത്ര ചെയ്യാനാകും.

മാർച്ചിൽ പ്രഖ്യാപിച്ചതും ജീവിതച്ചെലവ് പ്രതിസന്ധി ലഘൂകരിക്കാനും ലക്ഷ്യമിട്ടുള്ള സഖ്യ സർക്കാരിന്റെ സാമ്പത്തിക ദുരിതാശ്വാസ പാക്കേജിലുള്ളതാണ് പ്രതിമാസ ട്രാവൽ കാർഡും.ടിക്കറ്റുകൾ വെൻഡിങ് മെഷീനുകൾക്ക് പകരം, ഡച്ച് ബാന്റെ നാവിഗേറ്റർ ആപ്പ് വഴി ഓൺലൈനിലും ടിക്കറ്റ് കൗണ്ടറുകളിലും മാത്രമേ ലഭ്യമാകൂ.