- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ടൊറന്റോയിൽ വെടിയേറ്റ് മരിച്ച ഇന്ത്യൻ വിദ്യാർത്ഥിയുടെ കൊലയാളി അറസ്റ്റിൽ; പിടിയിലായത് 39 കാരനായ വിദേശി
ടൊറന്റോ: ടൊറന്റോയിൽ വെടിയേറ്റ് മരിച്ച ഇന്ത്യൻ വിദ്യാർത്ഥിയുടെ കൊലയാളി അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. 21 കാരനായ ഇന്ത്യൻ വിദ്യാർത്ഥി കാർത്തിക് വാസുദേവിനെ വെടിവെച്ച് കൊന്നതെന്ന് കരുതുന്ന 39 കാരനായ ഒരാളെ അറസ്റ്റ് ചെയ്തതായാണ് ടൊറന്റോ പൊലീസ് ചൊവ്വാഴ്ച അറിയിച്ചത്.
റിച്ചാർഡ് ജോനാഥൻ എഡ്വിൻ എന്ന് പേരുള്ള ആളാണ് അറസ്റ്റിലായത്.പൊലീസ് പറയുന്നതനുസരിച്ച്, കാർത്തിക് വാസുദേവിനെ കൊലപ്പെടുത്തിയ ശേഷം മറ്റൊരു കൊലപാതകം കൂടി നടത്തിയിട്ടുണ്ട്.
വ്യാഴാഴ്ച വൈകുന്നേരം സെന്റ് ജെയിംസ് ടൗണിലെ ഷെർബോൺ ടി.ടി.സി സ്റ്റേഷനിലേക്കുള്ള ഗ്ലെൻ റോഡ് പ്രവേശന കവാടത്തിൽ വച്ചാണ് കാർത്തിക്ക് വെടിയേറ്റത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ജോർജ് സ്ട്രീറ്റിന് സമീപം ദുണ്ടാസ് സ്ട്രീറ്റ് ഈസ്റ്റിന്റെ വടക്ക് ഭാഗത്ത് നടക്കുകയായിരുന്ന എലിജ എലിയാസർ മഹെപത്ത് എന്നയാളെയും എഡ്വിൻ വെടിവെച്ചു കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
ന്യൂഡൽഹി ഗസ്സിയാബാദ് സ്വദേശിയാണ് കാർത്തിക്. പ്രതി അറസ്റ്റിലായ വിവരം പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചതായി കാർത്തികിന്റെ പിതാവ് ജിതേഷ് വാസുദേവ് പി.ടി.ഐയോട് പറഞ്ഞു. ടൊറന്റോയിലെ സ്‌കൂളിൽ ചേരാനായി കാർത്തിക് കഴിഞ്ഞ മൂന്ന് വർഷമായി കഠിനമായി പഠിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.