- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്ത് പ്രവാസികൾക്ക് ഇന്ത്യയിലേക്കുള്ള ആർടിപിസിആർ ഒഴിവാക്കമെന്ന് കുട കുവൈത്ത്
ആർ.ടി.പി.സി.ആർ ഒഴിവാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിനെ കൂടെഉൾപ്പെടുത്തുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാറിനും കുവൈത്തിലെ 14 ജില്ലയുടെയും ജില്ലാ സംഘടനകളുടെ ഫെഡറേഷൻ ആയ കേരള യുണൈറ്റഡ് ഡിസ്റ്റ്രിക്റ്റ് അസോസിയേഷൻ (കുട) കുവൈറ്റ് നിവേദനം നൽകി. വിദേശകാര്യ മന്ത്രി ഡോ: എസ് ജയശങ്കർ, കേരള മുഖ്യമന്ത്രി, കേന്ദ്ര മന്ത്രി കെ മുരളീധരൻ, കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ടവ്യ, ഇന്ത്യൻ അംബാസഡർ ശ്രീ സിബി ജോർജ്ജ് എന്നിവർക്കാണു നിവേദനം നൽകിയത്.
കുവൈത്ത് പ്രവാസികൾക്ക് 2 ഡോസ് വാക്‌സിൻ പൂർത്തീകരണം പൂർത്തിയായ് ബൂസ്റ്റർ ഡൊസും എടുത്ത് കാലങ്ങൾ കഴിഞ്ഞിട്ടും കോവീഡ് വ്യാപനം പൂർണ്ണമായും ഇല്ലാതായിട്ടും അടിയന്തിരമായ് നാട്ടിലേക്ക് പോകുന്നവർക്കും അവധിക്ക് പോകുന്നവർക്കും സാമ്പത്തിക നഷ്ടവും സമയനഷ്ടവും സൃഷ്ടിക്കുന്ന ഒന്നായ് മാത്രമായ് ഇന്ത്യയിലേക്കുള്ള ആർടിപിസിആർ മാറിയിരിക്കുന്നതായ് കുട വിലയിരുത്തി..
ഇന്ത്യയിൽ നിന്നും വാക്‌സിൻ ഇല്ലാത്തവർക്ക് പോലും കുവൈത്തിലേക്ക് വരാമെന്നിരിക്കേ കോവിഡിന്റെ മാനദഡ്ഢങ്ങളിൽ മറ്റ് ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് നൽകിയ ഇളവുകൾ കുവൈത്ത് പ്രവാസികൾക്ക് കൂടെ ബാധകമാക്കണം എന്നതാണു പൊതുജന താത്പര്യാർത്ഥം കുട ആവശ്യപ്പെടുന്നത്