ആർലിങ്ടൺ (ഡാളസ്): തിങ്കളാഴ്ച ആർലിങ്ടണിലെ ഒരു വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തുന്നതിനിടയിൽ മൂന്ന് കുടുംബാംഗങ്ങൾക്ക് വെടിയേറ്റു- വെടിയേറ്റവരിൽ രണ്ടു പേർ മരിച്ചതായും, മൂന്നാമതൊരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നതായും ആർലിങ്ടൺ പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച രാവിലെ നിരവധി 911 കോളുകളാണ് സമീപവാസികളിൽ നിന്നും ലഭിച്ചത്. സംഭവസ്ഥലത്തെത്തിയെ പൊലീസ് വീട് പരിശോധിച്ചപ്പോൾ 84 വയസ്സുള്ള ഒരാൾ വീടിനകത്തു കൊല്ലപ്പെട്ട നിലയിലും, രണ്ടുപേർ ഗുരുതരമായി പരിക്കേറ്റു നിലത്തും കിടക്കുന്നതായി കണ്ടെത്തി. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും 41 വയസ്സുള്ള മാത്യു തോമസ് സ്റ്റുവർട്ട് അധികം താമസമില്ലാതെ മരിച്ചു. 67 വയസ്സുള്ള സ്ത്രീ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. ഇവരെ പിന്നീട് പ്രാഥമിക ചികിത്സ നൽകി വീട്ടിലേക്ക് തിരിച്ചയച്ചു.

വെടിവെച്ചതിന്റെ കാരണം വ്യക്തമല്ലെന്നും, വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി തുടരെ തുടരെ വെടിയുതിർക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

പ്രതിയെ കുറിച്ചോ, മരിച്ചവരെ കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. സംഭവത്തെ കുറിച്ചു വിവരം ലഭിച്ചാൽ 911 ലൊ, പൊലീസിലോ വിവരണം അറിയിക്കണമെന്ന് ടെറന്റ് കൗണ്ടി ഷെറിഫ് അറിയിച്ചു. ഒടുവിൽ കിട്ടിയ വിവരമനുസരിച്ചു കൊല്ലപ്പെട്ടത്. പരിക്കേറ്റ സ്ത്രീയുടെ മുൻ ഭർത്താവും മകനുമാണെന്ന്അറിയുന്നു.