- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഗ്യാസിന്റെ വില ഒരാഴ്ചയിൽ ഗ്യാലന് കുറഞ്ഞത് ഒരു ഡോളർ
ഡാളസ്: റഷ്യൻ- ഉക്രയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്നുള്ള ഓയിൽ ഇറക്കുമതി അമേരിക്ക നിർത്തിവെച്ചതിനെ തുടർന്ന് കുതിച്ചുയർന്ന ഓയിൽ വിലയിൽ ഒരാഴ്ചയ്ക്കുള്ളിൽ ഗ്യാലന് 90 സെന്റ്, ഒരു ഡോളർ വരെ വില കുറഞ്ഞു. സാധാരണക്കാരെ സംബന്ധിച്ചു ഇതുവരെ ആശ്വാസകരമാണ്.
അമേരിക്കയുടെ ഓയിൽ കരുതൽ ശേഖരത്തിൽ നിന്നും പ്രതിദിനം 10 മില്യൺ ഓയിൽ വിട്ടു നൽകുന്നതിന് ബൈഡൻ ഉത്തരവിട്ടതും ഗ്യാസിന്റെ വിലയിൽ കുറവനുഭവപ്പെടുന്നതിന് കാരണമായതായി വിലയിരുത്തപ്പെടുന്നു.
പത്തു ദിവസം മുമ്പു ഒരു ഗ്യാലൻ റഗുലർ ഗ്യാസിൽ 4 ഡോളർ 40 സെന്റു വരെ ടെക്സ്സിൽ ഉയർന്നിരുന്നു. ഏപ്രിൽ 11 തിങ്കളാഴ്ച ഈ ഗ്യാസിന്റെ വില ഒരു ഡോളറോളം കുറഞ്ഞു 3 ഡോളർ 41 സെന്റിൽ എത്തി നിൽക്കുന്നു. ട്രിപ്പിൽ എയുടെ കണക്കനുസരിച്ചു അമേരിക്കയിലെ ശരാശരി ഒരു ഗ്യാലൻ ഗ്യാസിന്റെ വില 4.11 ഡോളറാണ്. ടെക്‌സസ്സിൽ 3.77 സെന്റും.
വിലയിൽ ഇനിയും കുറവുണ്ടാകുമെന്നാണ് വ്യാപരികൾ കണക്കു കൂട്ടുന്നത്. ടെക്‌സസ് ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും ഓയിൽ ഉൽപ്പാദനം വർദ്ധിപ്പിച്ചിട്ടുണ്ട്.