ഒക്കലഹോമ: അമേരിക്കയിലെ തന്നെ ഏറ്റവും പ്രധാന 'പ്രൊലൈഫ്' സംസ്ഥാനമായി അറിയപ്പെടുന്ന ഒക്കലഹോമയിൽ ഏതാണ്ട് പൂർണതോതിലുള്ള ഗർഭഛിദ്ര നിരോധന ബില്ലിൽ ഗവർണർ കെവിൻ സ്റ്റിറ്റ് ഒപ്പുവച്ചു. ഗർഭഛിദ്ര നിരോധന നിയമം ഏറ്റവും ശക്തമായി നടപ്പാക്കുന്ന അമേരിക്കയിലെ ഒന്നാമത്തെ സംസ്ഥാനമായ ടെക്‌സസിനോട് സമാനമായ നിയമം തന്നെയാണ് ഒക്കലഹോമയിലും നടപ്പാക്കുന്നത്. ഏപ്രിൽ 12നാണ് ഗവർണർ സുപ്രധാന ബില്ലിൽ ഒപ്പു വെച്ചത്.

ഓഗസ്റ്റ് മാസം അവസാനത്തോടെ നിയമം സംസ്ഥാനത്ത് നിലവിൽ വരുമെന്നും ഗവർണ്ണർ പറഞ്ഞു. സംസ്ഥാനത്ത് ഗർഭഛിദ്രം അവസാനിപ്പിക്കണം. ഒപ്പുവയ്ക്കൽ ചടങ്ങിൽ സംസ്ഥാന മന്ത്രിസഭയിലെ പ്രധാനപ്പെട്ടവർ ചുവന്ന റോസസുമായിട്ടാണ് എത്തിയിരുന്നത്. ജീവന്റെ നടപ്പിനെ പ്രതിനിധീകരിക്കുന്ന ചുവന്ന് റോസ്. ഗർഭഛിദ്ര നിരോധന ബിൽ നിയമസഭാ സമാജികർ പാസാക്കി. എന്റെ ഡസ്‌ക്കിൽ എത്തിച്ചാൽ ഒപ്പിടുമെന്ന വാഗ്ദാനം നിറവേറ്റിയതായും ഗവർണ്ണർ പറഞ്ഞു.

അത്യാവശ്യ സന്ദർഭങ്ങളിൽ മാതാവിന്റെ ജീവൻ അപകടത്തിലാകുന്ന സന്ദർങ്ങളിൽ മാത്രമേ ഗർഭഛിദ്രം നടത്താവൂ എന്ന കർശനവകുപ്പുകൾക്കു പുറമെ, പത്തുവർഷം വരെ തടവോ സെനറ്റ് ബിൽ 62ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗർഭഛിദ്രത്തിന് വിധേയരാകുന്ന സ്ത്രീകളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഈ നിയമം സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുമെന്ന് ഗർഭഛിദ്ര അനുകൂലികൾ മുന്നറിയിപ്പു നൽകി. ഇതിനെകുറിച്ചു നിരവധി കേസുകൾ സുപ്രീം കോടതിയിൽ നിലനിൽക്കുന്നുണ്ട്. ഈവർഷം ജൂൺമാസത്തോടെ സുപ്രീം കോടതി ഈ വിഷയത്തിൽ സുപ്രധാന തീരുമാനം പ്രഖ്യാപിക്കും