- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത സൗഹാർദം തകർക്കാൻ പ്രതിലോമ ശക്തികൾ ശ്രമിക്കുന്നു; അത്തരം ശക്തികൾക്ക് മുന്നിൽ കീഴടങ്ങരുതെന്ന് താമരശേരി ബിഷപ്പ്
കോഴിക്കോട്: സംസ്ഥാനത്ത് മത സൗഹാർദം തകർക്കാൻ പ്രതിലോമ ശക്തികൾ ശ്രമിക്കുന്നുവെന്ന് താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയേൽ. അത്തരം ശക്തികൾക്ക് മുന്നിൽ കീഴടങ്ങരുതെന്ന് ബിഷപ്പ് പറഞ്ഞു. കോഴിക്കോട് താമരശ്ശേരി മേരി മാതാ കത്തീഡ്രലിൽ നടന്ന പെസഹാ പ്രാർത്ഥനകൾക്ക് താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ മുഖ്യകാർമികത്വം വഹിച്ചു. ഇതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്ത കാലങ്ങളിൽ ഉണ്ടായ പ്രതിസന്ധികൾ മനസുകളെ തമ്മിൽ അകറ്റുകയാണ്. അതിനുള്ള അവസരം നൽകരുത്. പ്രതിലോമ ശക്തികൾ സ്വാർത്ഥ താൽപര്യത്തിനായി നമ്മൾ മുറുകെ പിടിച്ച വലിയ സംസ്‌കാരം ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ അതിന് കീഴടങ്ങരുത്.
മത സൗഹാർദ്ദം ഉയർത്തിപ്പിടിച്ചു മാതൃകയാക്കി അതിനെ നേരിടണം. എപ്പോഴും മത സൗഹാർദം എന്നും ശക്തമായി നിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.കോടഞ്ചേരിയിലെ മിശ്രവിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയായിരുന്നു താമരശേരി ബിഷപ്പിന്റെ പ്രസ്താവന.
മറുനാടന് മലയാളി ബ്യൂറോ