ട്ടാവയിലെ പ്രധാന സ്‌കൂൾ ബോർഡിലെ എല്ലാ സ്റ്റാഫുകളും കിന്റർഗാർട്ടൻ മുതൽ ഗ്രേഡ് 12 വരെയുള്ള വിദ്യാർത്ഥികളും സന്നദ്ധപ്രവർത്തകരും സന്ദർശകരും സ്‌കൂളുകളിൽ മാസ്‌ക് ധരിക്കണമെന്ന് നിർബന്ധമാക്കി. പുതിയ നിയമം സംബന്ധിച്ച്ഒട്ടാവ-കാൾട്ടൺ ഡിസ്ട്രിക്റ്റ് സ്‌കൂൾ ബോർഡ് രക്ഷിതാക്കൾക്കും ജീവനക്കാര്ക്ക്ും ഇമെയ്ൽ അയച്ച് കഴിഞ്ഞു.

സ്‌കൂളുകളിൽ മാസ്‌ക് ധരിക്കാൻ വിസമ്മതിച്ച വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യുകയോ പുറത്താക്കുകയോ ചെയ്യില്ലെന്നും ബോർഡ് വ്യക്തമാക്കുന്നു.കൂടാതെ ഭക്ഷണം കഴിക്കുമ്പോഴോ വെള്ളം കുടിക്കുമ്പോഴോ വ്യക്തികൾ മാസ്‌കുകൾ നീക്കം ചെയ്യുന്നത് തുടരാം.

ഒരു വിദ്യാർത്ഥിക്ക് മാസ്‌ക് ധരിക്കുന്നത് പഠന ആവശ്യത്തിന് തടസ്സമെങ്കിലും നീക്കം ചെയ്യാം,ഫിസിക്കൽ എജ്യുക്കേഷൻ ക്ലാസുകളിലോ സ്‌പോർട്‌സുകളിലോ ഉയർന്ന തീവ്രതയുള്ള ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ വിദ്യാർത്ഥികൾക്ക് മാസ്‌കുകൾ നീക്കം ചെയ്യാം,അടച്ചിട്ട ഇടങ്ങളിൽ, അതായത് ഓഫീസുകളിലോ ക്ലാസ് മുറികളിലോ ഒറ്റയ്ക്ക് പ്രവർത്തിക്കുന്ന ജീവനക്കാർ അവരുടെ മാസ്‌ക് നീക്കം ചെയ്യാമെന്നും അറിയിച്ചിട്ടുണ്ട്.