ചുരുങ്ങിയ കാലയളവ് കൊണ്ട് ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ശ്രദ്ധ നേടിയ റിയാദിലെ നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ റംസാൻ സംഗമം 2022 എന്ന പേരിൽ സുഹൃദ് സംഗമവും അത്താഴ വിരുന്നും സംഘടിപ്പിച്ചു.

2022 ഏപ്രിൽ 8 വെള്ളിയാഴ്ച രാത്രി 11 മുതൽ മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം സൗദി വിദ്യാഭ്യാസ വകുപ്പിന്റെ സീനിയർ കൺസൽട്ടന്റ് ഡോ . ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

സംഗമത്തോടനുബന്ധിച്ച് ലോക കേരള സഭാംഗവും മോട്ടിവേഷണൽ സ്പീക്കറുമായ ഇബ്രാഹിം സുബ്ഹാൻ പ്രവാസികളും മാനസികാരോഗ്യവും എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് നടത്തി. നന്മയുടെ പ്രതിമാസ ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന്റെ നാലാം വർഷത്തേക്കുള്ള ഫണ്ട് സാമൂഹ്യ പ്രവർത്തകനായ അസ്ലം പാലത്തിൽ നിന്നും ഷെഫീക്ക് മുസ്ലിയാർ (നന്മ ഹ്യൂമാനിറ്റി സെൽ കൺവീനർ) , ഷെഫീഖ് തഴവ, ഷെമീർ കിണറുവിള (ജോ. കൺവീനർ) എന്നിവർ ചേർന്ന് ഏറ്റു വാങ്ങി.

നന്മയുടെ പ്രവർത്തനം സൗദിയിലെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം മെമ്പർഷിപ്പ് സെൽ കോർഡിനേറ്റർ അഖിനാസ് എം കരുനാഗപ്പള്ളി നടത്തി. തുടർന്ന് നന്മ കെ എസ് എ യുടെ പുതിയ ലോഗോ അൻസാരി വടക്കുംതല, അബ്ദുൾസലീം അർത്തിയിൽ , അബ്ദുൽ ബഷീർ എന്നിവർ ചേർന്ന് പുറത്തിറക്കി. ഗൾഫ് മാധ്യമം ലേഖകൻ സുലൈമാൻ വിഴിഞ്ഞം റംസാൻ സന്ദേശം നൽകി.

പ്രസിഡന്റ് സക്കീർ ഹുസൈൻ ഐ കരുനാഗപ്പള്ളി അധ്യക്ഷനായിരുന്നു. സത്താർ കായംകുളം (ഫോർക്ക ചെയർമാൻ), ജയൻ കൊടുങ്ങല്ലൂർ, പുഷ്പരാജ് (എംബസ്സി), ഷാജി മടത്തിൽ, അയൂബ് കരൂപ്പടന്ന,നാസ്സർ ലെയ്‌സ്, നൗഷാദ് കിളിമാനൂർ, സജാദ് കരുവാറ്റ, നിഷാദ് ആലംകോട്, നജീം കടക്കൽ, തങ്കച്ചൻ വയനാട്, ഷിറാസ് അബ്ദുൽ അസ്സീസ് തുടങ്ങിയ റിയാദിലെ സാമൂഹ്യ ജീവകാരുണ്യ മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഷാജഹാൻ മൈനാഗപ്പള്ളി സ്വാഗതവും ആക്ടിങ് ട്രഷറർ നിയാസ് തഴവ നന്ദിയും പറഞ്ഞു. നഹൽ റയ്യാൻ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ വൈസ് പ്രസിഡന്റ് ജാനിസ് അവതാരകനായിരുന്നു.

സത്താർ മുല്ലശ്ശേരി, നവാസ് ലത്തീഫ്, നൗഫൽ നൂറുദ്ദീൻ, നിയാസ് ഐ സി എസ് (ഹിറ), നവാസ് ഓച്ചിറ, ഫഹദ്, സിയാദ്, ഹാരിസ്, സക്കീർ ചിറ്റുമൂല, മുജീബ്, റഫീഖ്, ജാഫർ, സമ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.