കൊറോണയുടെ മഹാമാരി കാലഘട്ടം കഴിഞ്ഞ് സംഘടനകൾ പ്രത്യക്ഷ പ്രവർത്തന രംഗത്തേക്ക് കടന്നു വരികയാണ്. അതോടനുബന്ധിച്ച് അംഗങ്ങളുടെ സംഗമം , അംഗത്വം എടുക്കൽ, പുതുക്കൽ എന്നീ സൗകര്യങ്ങളോടെ കുവൈത്ത് വയനാട് അസോസിയേഷൻ ഏപ്രിൽ 22 നു വൈകിട്ട് 5:15 നു ഫർവാനിയ മെട്രോ ക്ലിനിക് ഹാളിൽ കുവൈത്തിലെ വയനാട് ജില്ലയിൽ നിന്നുള്ള പ്രവാസികൾക്കായി ഇഫ്താർ സംഗമം സംഘടിപ്പിക്കുന്നതായ് പ്രസിഡന്റ് മുബാറക്ക് കാമ്പ്രത്ത് അറിയിച്ചു.

രെജിസ്‌ട്രേഷൻ എടുക്കാനും പുതുക്കാനും ഉള്ളവർ ഒരു പാസ്‌പോര്ട്ട് സൈസ് ഫോട്ടോ കൂടെ കൊണ്ട് വരണം എന്നും സുഖമമായ നടത്തിപ്പിനായി പങ്കെടുക്കുന്നവർ മുൻകൂട്ടി 66387619 / 96053819 / 66869807 / 67094004 / 55223899 / 99672107 / 97346426 എന്നീ നമ്പറുകളിൽ അറിയിക്കണമെന്നും സെക്രട്ടറി ജസ്റ്റിൻ പാടിച്ചിറ അറിയിക്കുന്നു.