- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
സാമ്പത്തിക തട്ടിപ്പ്: ന്യൂയോർക്ക് ലഫ്റ്റ്. ഗവർണ്ണർ രാജിവച്ചു
ന്യൂയോർക്ക് : തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തിൽ സാമ്പത്തിക തിരിമറിയിൽ്ആരോപണ വിധേയനാകുകയും, പിന്നീട് അറസ്റ്റിലാവുകയും ചെയ്ത ന്യൂയോർക്ക് ലഫ്റ്റനന്റ് ഗവർണർ ബ്രയാൻ ബെഞ്ചമിൻ രാജിവെച്ചു.
ഏപ്രിൽ 12 ചൊവ്വാഴ്ചയായിരുന്നു അദ്ദേഹത്തെ അറസ്റ്റു ചെയതത്. ഉടനെ രാജ്യസമർപ്പിക്കുയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ലഫ്റ്റ്. ഗവർണറുടെ രാജി സ്വീകരിച്ചതായി ന്യൂയോർക്ക് ഗവർണർ കടത്തി ഹോച്ചൽ അറിയിച്ചു.
നിയമനടപടികൾ തുടരവെ ലഫ്റ്റനന്റ്ഗവർണർ സ്ഥാനത്തിരിക്കുന്നതിന് അദ്ദേഹത്തിന് അർഹതയില്ലെന്നും, ന്യൂയോർക്കിലെ ജനങ്ങൾ തന്റെ ഭരണത്തിൽ പരിപൂർണ വിശ്വാസം ഉണ്ടാകണമെങ്കിൽ ഇദ്ദേഹം രാജിവെക്കുക മാത്രമെ മാർഗ്ഗമുള്ളൂവെന്നും, ജനങ്ങളുമൊത്ത് തുടർന്നും സഹകരിച്ചു പ്രവർത്തിക്കുമെന്നും ഗവർണർ ഹോച്ചൽ പറഞ്ഞു.
മണിക്കൂറുകൾക്ക് മുമ്പ് ലഫ്റ്റനന്റ് ഗവർണർ അധികൃതർക്ക് കീഴടങ്ങയതായും, ന്യൂയോർക്ക് സിറ്റി ഫെഡറൽ ജഡ്ജിയുടെ മുമ്പിൽ ഹാജരായതായും യു.എസ്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് അറിയിച്ചു.
ഇദ്ദേഹം അറിഞ്ഞുകൊണ്ടുതന്നെയാണോ സാമ്പത്തിക തിരിമറി നടത്തിയതെന്നോ, സംസ്ഥാനത്തിന്റെ ഖജനാവിൽ നിന്നും തനിക്ക് സംഭാവന നൽകിയവർക്കും, അവരുടെ പ്രോജക്റ്റിനും പണം നൽകിയിട്ടുണ്ടോ എന്നും പരിശോധിക്കുകയും ചെയ്തശേഷം ലഭിച്ച തെളിവുകളുടെ വെളിച്ചത്തിലാണ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നതെന്നും മൻഹാട്ടൻ ഫെഡറൽ പ്രോസിക്യൂട്ടേഴ്‌സും, എഫ്ബിഐയും അറിയിച്ചു.
സാമ്പത്തിക തിരിമറി, വയർ പ്രോണ്ട്, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ലഫ്റ്റ്. ഗവർണ്ണർക്കെതിരെ ചാർജ്ജു ചെയ്തിരിക്കുന്നത്.