- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ടെക്‌സസ്സിൽ ആദ്യമായി വെസ്റ്റ് നൈൽ വൈറസ് കണ്ടെത്തിയത് ഡാളസിൽ
ഡാളസ് : ടെക്‌സസ് സംസ്ഥാനത്ത് 2022 ൽ ആദ്യമായി വെസ്റ്റ് നൈൽ വൈറസ് ഡാളസിൽ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പു അധികൃതർ. ഡാളസ് കൗണ്ടിയിലെ താമസക്കാരനായ ഒരാൾക്കാണ് വൈറസ് കണ്ടെത്തിയതെന്ന് ഹൂമൺ ഹെൽത്ത് സർവീസസും സ്ഥിരീകരിച്ചു.
കൊതുകളിൽ നിന്നാണ് വെസ്റ്റ് നൈൽ വൈറസ് മനുഷ്യരിലേക്ക് വ്യാപിക്കുന്നത്. വൈറസ് ബാധിച്ചുവെങ്കിലും, പലരിലും രോഗലക്ഷണങ്ങൾ കാണാറില്ലെന്നും 20 ശതമാനത്തിനും മാത്രമേ കാര്യമായ തലവേദന, പനി, പേശീവേദന, ഛർദ്ദി, തലചുറ്റൽ എന്നിവ പ്രകടമാകാറുള്ളൂവെന്നും അധികൃതർ പറഞ്ഞു.
ചുരുക്കം ചിലരിൽ ഈ വൈറസ് തലച്ചോറിനെ ബാധിക്കുകയും, നാഡീവ്യൂഹത്തെ തളർത്തുകയും ചെയ്യും. ഒരു പക്ഷേ മരണം വരെ സംഭവിക്കുന്നതിനും സാധ്യതയുണ്ട്.
കൊതുകളുടെ കടിയേൽക്കാതെ സൂക്ഷിക്കണമെന്ന് ടെക്‌സസ് സ്റ്റേറ്റ് ഹെൽത്ത് സർവീസ് ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പു നൽകി. മാത്രമല്ല കൊതുകുകൾ വളരുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാതിരിക്കുകയുംവേണം. കൈയും കാലും മറയ്ക്കുന്ന വസ്ത്രങ്ങളും, വീടിനു ചുറ്റും വെള്ളം കെട്ടി കിടക്കുന്നതും തടയുകയും വേണം.
മുകളിൽ ഉദ്ധരിച്ച രോഗലക്ഷങ്ങൾ കണ്ടെത്തിയാൽ ഉടൻതന്നെ ഡോക്ടറുടെ വിദഗ്ധ ഉപദേശം തേടുകയും വേണം. കഴിഞ്ഞവർഷം ടെക്‌സസ്സിൽ 122 വെസ്റ്റ് നൈൽ വൈറസ് കേസുകൾ കണ്ടെത്തുകയും, 14 മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. സമ്മർ ആരംഭിച്ചതോടെ കൊതുകുശല്യം വർദ്ധിച്ചിട്ടുണ്ട്.