മനാമ : ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ പെസഹാ പെരുന്നാൾ കൊണ്ടാടി. പെസഹാ ശുശ്രൂഷകൾക്ക് ഇടവക വികാരി റവ. ഫാ. റോജൻ പേരകത്തും, റവ. ഫാ. യൂഹാനോൻ വേലിക്കകത്തും മുഖ്യ കർമികത്വം നൽകി. നാളെ ദുഃഖ വെള്ളി ശുശ്രൂഷകൾ രാവിലെ 7 മണിക്ക് ബഹ്റൈൻ കേരള സമാജത്തിൽ ആരംഭിക്കും. ശുശ്രൂഷകൾക്ക് റവ. ഫാ. റോജൻ പേരകത്തും, റവ. ഫാ. യൂഹാനോൻ വേലിക്കകത്തും നേതൃത്വം നൽകും