- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒമാനിൽ ബസ് നിയന്ത്രണം വിട്ട് അപകടം; മൂന്ന് വിദ്യാർത്ഥിനികൾ മരിച്ചു, ഏഴ് പേർക്ക് പരിക്ക്
മനാമ: ഒമാനിൽ നിയന്ത്രണം വിട്ട ബസ് അപകടത്തിൽപെട്ട് മൂന്ന് വിദ്യാർത്ഥിനികൾ മരിച്ചു. അൽ ബാത്തിന ഹൈവേയിലായിരുന്നു സംഭവം. നിയന്ത്രണം വിട്ട് റോഡിൽ നിന്ന് വശത്തേക്ക് തെന്നിമാറിയ ബസ് ഒരു പൊലീസുകാരനെ ഇടിച്ചിട്ട ശേഷം ഒരു ട്രക്കിൽ ഇടിച്ചാണ് നിന്നത്.
അപാകത്തിൽ ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ബാത്തിന ഹൈവേ ലേനിൽ സഹമിലെ മിഖാലേവ് ബ്രിഡ്ജിന് അടുത്തായിരുന്നു അപകടം. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പറയുന്നു.
Next Story




