- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹിയിൽ കോവിഡ് രോഗബാധിതർ ഏറുന്നു; വീണ്ടും നിയന്ത്രണങ്ങൾ
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും ഉയർന്നതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 325 പേർക്കാണ് ഡൽഹിയിൽ കോവിഡ് 19 സ്ഥിരീകരിച്ചത്. 224 പേർ രോഗമുക്തി നേടി. ഇതോടെ കോവിഡ് രോഗികളുടെ എണ്ണം 915 ആയി. കഴിഞ്ഞ ഒരാഴ്ചയായി ഡൽഹിയിൽ കോവിഡ് കേസുകൾ വർധിച്ചുവരുന്നുണ്ട്.
ഡൽഹിയിൽ കോവിഡ് കേസുകളിൽ 50 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തിയതിന് പിന്നാലെയാണ് സർക്കാർ നടപടി.വിദ്യാർത്ഥികളും അദ്ധ്യാപകരും സ്‌കൂളിൽ വരുമ്പോൾ മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണം. സാമൂഹിക അകലം പാലിക്കണം. കൂടുതൽ വിദ്യാർത്ഥികൾക്ക് രോഗം കണ്ടെത്തിയാൽ സ്‌കൂൾ അടച്ചിടണമെന്നും സർക്കാർ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ വിദ്യാർത്ഥികളടക്കമുള്ളവർക്ക് കഴിഞ്ഞ കുറച്ചു ദിവസമായി കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ സ്‌കൂളുകൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സർക്കാർ വ്യക്തമാക്കി.




