- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
കേരള എന്റർപ്രണേഴ്സ് ക്ലബ് ഇഫ്താർ സംഗമവും ബിസിനസ് എക്‌സലൻസ് അവാർഡ് ലോഗോ പ്രകാശനവും നടത്തി
ദോഹ : കേരള ബിസിനസ് സംരംഭകരുടെ കൂട്ടായ്മയായ കേരള എന്റർപ്രണേഴ്സ് ക്ലബ് അംഗങ്ങൾക്കായി നോമ്പ് തുറയും കേരളത്തിൽ നിന്ന് ഖത്തറിലെത്തി വിവിധ മേഖലയിൽ ബിസിനസ് മേഖലയിൽ കഴിവ് തെളിയിച്ചവർക്കായുള്ള കേരള എന്റർപ്രണേഴ്സ് ക്ലബ് ബിസിനസ് എക്‌സലൻസ് അവാർഡിന്റെ ലോഗോ പ്രകാശനവും നടത്തി. ഒറിക്‌സ് വില്ലേജ് റെസ്റ്റാറന്റിൽ നടന്ന പരിപാടിയിൽ കൾച്ചറൽ ഫോറം അഡൈ്വസറി കൗൺസിൽ ചെയർമാൻ ഡോ. താജ് ആലുവ ഉദ്ഘാടനം നിർവഹിച്ചു. മികച്ച സംരംഭകർക്കായുള്ള ബിസിനസ് എക്‌സലൻസ് അവാർഡ് ലോഗോയുടെ പ്രകാശനം കൾച്ചറൽ ഫോറം സ്റ്റേറ്റ് പ്രസിഡന്റ് എ.സി മുനീഷ് നിർവഹിച്ചു.
ബിസിനസ് എക്‌സലൻസ് അവാർഡിൽ ഖത്തറിലെ പ്രവാസി സമൂഹത്തിലെ യുവ സംരംഭകർ, സ്ത്രീ സംരംഭകർ, ഇന്നോവേറ്റർ, നിർമ്മാണ മേഖല തുടങ്ങി ഇടത്തരം -ചെറുകിട സംരംഭകരേയാണ് പരിഗണിക്കുക. കെ.ഇ.സി പ്രസിഡന്റ് ശരീഫ് ചിറക്കൽ അദ്ധ്യക്ഷത വഹിച്ചു.
വനിതാ സംരംഭകർ അടക്കം പങ്കെടുത്ത പരിപാടിയിൽ കെ.ഇ.സി വൈസ് പ്രസിഡന്റ് ശിഹാബ് വലിയകത്ത്, കൾച്ചർ ഫോറം ജനറൽ സെക്രട്ടറി മജീദലി കെ.ഇ.സി ട്രഷറർ അസ്ഹറലി. പി, എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ മുഹമ്മദ് ഹാഫിസ്, ഹാനി കെ, അൽത്താഫ്, കെ സി നബീൽ, ഷാഹിദ് തുടങ്ങിയവർ നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ അബ്ദുൽ റസാഖ് സ്വാഗതവും കെ.ഇ.സി എക്‌സിക്യൂട്ടീവ് അംഗം മൻസൂർ. പി നന്ദിയും പറഞ്ഞു.
മെയ് 28 ന് കെ.ഇ.സി യുടെ വിപുലമായ ജനറൽ ബോഡി യോഗം നടക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.