കേരളത്തെ നെടുകെ പിളർന്ന് സമ്പത്തും പ്രകൃതിയും വലിയ തോതിൽ കൊള്ളയടിച്ച് സാമ്പത്തിക ശക്തികൾക്ക് വേണ്ടി നടപ്പിലാക്കാൻ പോകുന്ന കെ-റെയിൽ കേരളത്തിന് വേണ്ടെന്ന് കൾച്ചറൽ ഫോറം പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.

പെരുപ്പിച്ച കണക്കുകളുമായാണ് കെ-റെയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ പറയുന്ന ലാഭക്കണക്കിൽ എഴുപത്തൊമ്പതിനായിരം പേർ ദിവസവും കയറിയിറങ്ങുമെന്നാണ് പറയുന്നത്, പത്ത് രൂപാ മിനിമം ടിക്കറ്റുള്ള നിലവിലെ റെയിൽവേ സംവിധാനത്തിൽ പോലും അറുപത്താഞ്ചായിരത്തിൽ താഴെ മാത്രമേ ആളുകൾ ഉപയോഗിക്കുന്നുള്ളൂ എന്നിരിക്കെ എന്തടിസ്ഥാനത്തിലാണ് ഈ കണക്കുകളെന്ന് മുഖ്യപ്രഭാഷണം നടത്തിയ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മറ്റിയംഗം ഗണേശ് വടേരി ചോദിച്ചു.

നിലവിലെ റെയിൽ പാതയുടെ സമീപത്തായുള്ള സർവ്വേ പൂർത്തിയാക്കിയും സ്ഥലം ഏറ്റെടുക്കൽ നടത്തിയും മാത്രമേ പദ്ധതിക്കാവശ്യമായ മറ്റിടങ്ങളിൽ സർവ്വേ നടത്താൻ സംസ്ഥാന ഗവണ്മെന്റിന് അനുവാദമുള്ളൂ എന്നിരിക്കെ അലൈന്മെന്റിന് പോലും അനുമതി ലഭിക്കാത്ത സാദ്ധ്യതാ പഠനത്തിനു മാത്രം കേന്ദ്രാനുമതിയുള്ള ഒരു പദ്ധതിക്കാണ് കുറ്റിയിടലും അതിര് നിശ്ചയിക്കലും നടത്തി ജനങ്ങളെ ഭീതിയിലാഴ്‌ത്തുന്നത്.

ആയിരം കോടിക്ക് മുകളിലുള്ള പദ്ധതി ആയതിനാൽ കേന്ദ്ര കാബിനറ്റ് കമ്മറ്റിയാണ് അനുമതി നിൽകേണ്ടത്. എന്നാലവരുടെ മുന്നിലേക്ക് ഇതു വരെ ഇതെത്തിയിട്ടില്ലെന്നുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. എത്ര കോടിയുടെ പദ്ധതിയാണെന്നതിലും അവ്യക്തത തുടരുന്നു. സാധ്യതാ പഠനത്തിലും മുഖ്യ മന്ത്രി പറഞ്ഞ കണക്കിലും പൊരുത്തക്കേടുകൾ ഏറെയാണ്. ലൈഫ് പദ്ധതിക്ക് 1000 കോടി യു.എ.ഇ യിൽ നിന്ന് സ്വീകരിച്ചതിന്റെ നിയമപ്രതിസന്ധിയിൽ നിന്ന് ഇതു വരെ കരകയറാനാകാത്ത കേരളം ഈ പദ്ധതിക്ക് മുപ്പത്തി ഏഴായിരം കോടി എങ്ങനെയാണ് ജപ്പാനിൽ നിന്ന് കടമെടുക്കുക. വലിയ പദ്ധതികൾ നടപ്പിലാക്കുമ്പോൾ വ്യക്തമായ ഡി.പി.ആർ വേണ്ടതുണ്ട്. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കേണ്ടതുണ്ട്. എന്നാൽ വലിയ മുൻ പരിചയമില്ലാത്തൊരു കമ്പനി തയ്യാറാക്കിയ തട്ടിക്കൂട്ട് രേഖയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെ നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്നും ഗണേശ് വടേരി പറഞ്ഞു.

ഇത് ഇരകളെ മാത്രം ബാധിക്കുന്നപ്രശ്‌നമല്ല, കേരലത്തിലെ സാമുഹിക, പാരിസ്ഥിതിതിക അവസ്ഥയെ അട്ടിമറിക്കും. കെ-റെയിൽ എതിർക്കപ്പെടുക തന്നെ വേണം. ജനവിരുദ്ധ പദ്ധതികൾ സാധാരണക്കാരനുമേൽ അടിച്ചേല്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ അതേ നയമാണ് ഇപ്പോൾ കേരള സർക്കാരും പിന്തുടരുന്നത്. കെ-ഫോൺ, കെ.എ.എസ്, കെ-ബാങ്ക് തുടങ്ങിയവ പോലെ വ്യാപക അഴിമതിക്ക് കളമൊരുങ്ങുന്ന ഒരു പദ്ധതി കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

കെ-റെയിലിനെ എതിർക്കുന്നവരെ വികസന വിരോധികളാക്കി ചിത്രീകരിക്കുന്നത് ശെരിയല്ല. ഉന്നയിക്കപ്പെട്ട ആരോപണങ്ങളും ആശങ്കകളും ദുരീകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. ദേശീയ പാതാ വികസനം കേരളത്തിൽ നടപ്പിലാക്കിയത് വെൽഫെയർ പാർട്ടി അന്ന് ഉന്നയിച്ച നഷ്ടപരിഹാരം, പുനരധിവാസം, പാതയുടെ വീതി, ബി.ഒ.ടി തുടങ്ങിയ നാല് ആവശ്യങ്ങൾ അംഗീകരിച്ച് കൊണ്ടാണ്. ഇതിനു വേണ്ടിയാണ് അന്ന് ജനകീയ സമരം നയിച്ചത്. പാവപ്പെട്ട ജനങ്ങൾക്ക് ഗ്യാസ് കണക്ഷൻ നൽകുമെന്ന് പറഞ്ഞ് പറ്റിച്ച് കൊണ്ടാണ് അദാനിക്ക് വേണ്ടി ഗെയിൽ പദ്ധതി നടപ്പിലാക്കിയത്. അത് കിട്ടാതായാൽ ജനങ്ങൾക്ക് തങ്ങൾ വഞ്ചിക്കപ്പെട്ടത് മ
നസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. കൾച്ചറൽ ഫോറം കറന്റ് അഫയേസ് വിങ്ങ് സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ കെ ടി മുബാറക് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ, കറന്റ് അഫൈറസ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുഹ്‌സിൻ സ്വാഗതവും ഫായിസ് അബ്ദുള്ള നന്ദിയും പറഞ്ഞു.

cകേരളത്തെ നെടുകെ പിളർന്ന് സമ്പത്തും പ്രകൃതിയും വലിയ തോതിൽ കൊള്ളയടിച്ച് സാമ്പത്തിക ശക്തികൾക്ക് വേണ്ടി നടപ്പിലാക്കാൻ പോകുന്ന കെ-റെയിൽ കേരളത്തിന് വേണ്ടെന്ന് കൾച്ചറൽ ഫോറം പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.