വിശുദ്ധ റമളാൻ പ്രമാണിച്ച് സൽമാനിയ, സഗയ്യ പ്രദേശത്തുള്ള അർഹരായ സ്വദേശികൾക്ക് ഭക്ഷ്യധാന്യങ്ങളടങ്ങിയ ഫുഡ് ബോക്ക്‌സ് വിതരണം ചെയ്യ്തു.

ബഹറൈൻ കേരളീയ സമാജത്തിന് ബഹറൈൻ ഭരണകൂടവും വിവിധ മന്ത്രാലയങ്ങളും സ്വദേശി സമൂഹവും നൽകി വരുന്ന പിന്തുണക്ക് സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള നന്ദി പറഞ്ഞു

സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, വർഗ്ഗീസ് ജോർജ്,ദിലിഷ് കുമാർ, ആഷ്‌ലി കുര്യൻ, തുടങ്ങിയ ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ ഭക്ഷ്യ വിതരണത്തിന് നേതൃത്വം നൽകി.