- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തെരുവ് കച്ചവടക്കാർ, റിക്ഷാക്കാർ, ചായക്കടക്കാർ....; 98 ശതമാനം ഇന്ത്യക്കാരും വിദ്യാഭ്യാസമില്ലാത്തവർ; കെജിഎഫിനെ ഇഷ്ടപ്പെട്ടവരെ അധിക്ഷേപിച്ച് കമാൽ ആർ ഖാൻ
ബെംഗളൂരു: കന്നഡ സൂപ്പർതാരം യഷിന്റെ 'കെജിഎഫ് ചാപ്റ്റർ 2' പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയാണ് മുന്നേറുന്നത്. ചിത്രത്തിന്റെ കഥ, അഭിനയം എല്ലാം ഒരേസമയം പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട് . എന്നാൽ ചിത്രത്തിനെയും, കെജിഎഫിനെ ഇഷ്ടപ്പെട്ട പ്രേക്ഷകരെയും ഒരുപോലെ ആക്ഷേപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചലച്ചിത്ര നിരൂപകൻ കമാൽ ആർ ഖാൻ .
വിവാദ പ്രസ്താവനകളിലൂടെ പലപ്പോഴും വാർത്തകളിൽ ഇടം നേടിയ ആളാണ്. പുതിയ ട്വീറ്റിൽ ''തെരുവ് കച്ചവടക്കാർ, റിക്ഷാക്കാർ, ചായക്കടക്കാർ എന്നിവർക്ക് മാത്രമേ 'കെജിഎഫ് ചാപ്റ്റർ 2' ഇഷ്ടപ്പെടൂവെന്ന് എനിക്ക് 100 ശതമാനം ഉറപ്പുണ്ടായിരുന്നു.
മൾട്ടിപ്ലെക്സുകളിൽ തരംഗം സൃഷ്ടിക്കുമ്പോൾ ചിത്രം സിംഗിൾ സ്‌ക്രീനുകളിൽ വൻ ഇടിവാണ് നേരിടുന്നത് എന്നത് അതിശയകരമാണ്. 98% ഇന്ത്യക്കാരും നിരക്ഷരരാണെന്ന് ജസ്റ്റിസ് കട്ജു പറഞ്ഞത് ശരിയാണ്.'' എന്നാണ് കമാൽ കുറിച്ചിരിക്കുന്നത് .
പിന്നാലെയുള്ള ട്വീറ്റിൽ ''ഞാൻ ഒരു സിനിമ സംവിധാനം ചെയ്യാൻ തയ്യാറാണ്, ഒരു ബ്ലോക്ക്‌ബസ്റ്റർ സിനിമ എങ്ങനെ നിർമ്മിക്കാമെന്ന് ബോളിവുഡിന് കാണിച്ചുകൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു.''എന്നും കമാൽ ആർ ഖാൻ എഴുതുന്നു.
കമാലിനെതിരെ യഷിന്റെ ആരാധകർ ഒന്നടങ്കം രംഗത്തെത്തി കഴിഞ്ഞു . ''നിങ്ങൾ സിനിമ കണ്ടോ, അപ്പോൾ നിങ്ങൾ ഏത് വിഭാഗത്തിൽ പെടും.'' എന്നാണ് ചിലർ ചോദിക്കുന്നത് ഒരു സിനിമ ഇഷ്ടപ്പെടുന്നതിൽ നിന്ന് 98 ശതമാനം ആളുകൾക്കും എങ്ങനെയാണ് നിരക്ഷരരാകുന്നത്. ഇത് വളരെ തെറ്റാണ്., ഇത്തരം സംസാരങ്ങൾ ആവർത്തിക്കരുതെന്ന് ചിലർ താക്കീതും ചെയ്യുന്നുണ്ട്.




