- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയാദിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണു മരിച്ചത് തമിഴ് വനിതാ ഡോക്ടർ; ഡോ.സത്യഭാമയുടെ മരണം രോഗിയെ പരിശോധിച്ചു കൊണ്ടിരിക്കെ: മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കരിക്കും
റിയാദ്: റിയാദിൽ ഡ്യൂട്ടിക്കിടെ തമിഴ് വനിതാ ഡോക്ടർ കുഴഞ്ഞുവീണു മരിച്ചു.റിയാദിലെ പ്രമുഖ ഇന്ത്യൻ ഗൈനക്കോളജിസ്റ്റും അൽഫലാഹ് ആശുപത്രിയിലെ ഡോക്ടറുമായ തമിഴ്‌നാട് സ്വദേശി ഡോ. സത്യഭാമ മരിച്ചത്. രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണ ഡോക്ടർ ഉടൻ തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഞായറാഴ്‌ച്ച ഉച്ചയ്ക്കായിരുന്നു സംഭവം. കുഴഞ്ഞ് വീണ ഉടൻ തന്നെ സത്യഭാമയെ സൗദി ജർമൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭർത്താവു മരിച്ചു പോയ ഇവർ കഴിഞ്ഞ 20 വർഷമായി അൽഫലാഹ് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റായി ജോലി ചെയ്യുകയാണ്. ബ്രിട്ടനിലുള്ള മകൻ ഡോ. വരുൺ റിയാദിലേക്ക് തിരിച്ചിട്ടുണ്ട്. യുഎസിലുള്ള മറ്റൊരു മകൻ നാട്ടിലെത്തും. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി ചെയർമാൻ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തിൽ റിയാദ് മലപ്പുറം ജില്ല കെഎംസിസി വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.