- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിവഗിരി മഠത്തിൽ 13 പേർ സന്ന്യാസദീക്ഷ സ്വീകരിച്ചു; ശ്രീനാരായണ ധർമസംഘത്തിൽ അംഗങ്ങളായത് ശിവഗിരി ബ്രഹ്മവിദ്യാലയത്തിൽനിന്നു പഠിച്ചിറങ്ങിയ ബ്രഹ്മചാരികൾ
ശിവഗിരി: ശിവഗിരി മഠത്തിൽ 13 പേർ സന്ന്യാസദീക്ഷ സ്വീകരിച്ചു. ശിവഗിരി ബ്രഹ്മവിദ്യാലയത്തിൽനിന്നു പഠിച്ചിറങ്ങിയ ബ്രഹ്മചാരികളാണ് ചിത്രാപൗർണമി നാളിൽ ശീനാരായണ ധർമസംഘത്തിൽ അംഗങ്ങളായത്.
സ്വാമിമാരായ ഹംസതീർത്ഥ, ദേശീകാനന്ദ യതി, അസംഗാനന്ദ ഗിരി, ശിവനാരായണ തീർത്ഥ, സ്വാമി അദ്വൈതാനന്ദ തീർത്ഥ, ശ്രീനാരായണദാസ്, അംബികാനന്ദ, സ്വാമി വീരേശ്വരാനന്ദ, ദിവ്യാനന്ദഗിരി, സുരേശ്വരാനന്ദ തീർത്ഥ, വിരജാനന്ദ, പ്രബോധ തീർത്ഥ, മാതാജി ആര്യനന്ദാ ദേവി എന്നിവരാണ് സന്ന്യാസദീക്ഷ സ്വീകരിച്ചത്.
ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഇവർക്ക് മന്ത്രദീക്ഷയും സന്ന്യാസദീക്ഷയും നൽകി. ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമിമാരായ ഗുരുപ്രസാദ്, ബോധിതീർത്ഥ, വിശാലാനന്ദ, ഗോവിന്ദാനന്ദ, ജ്ഞാനതീർത്ഥ തുടങ്ങിയവർ വൈദികച്ചടങ്ങുകൾക്ക് നേതൃത്വം നൽകി. ആദ്യമായാണ് ശിവഗിരി മഠത്തിൽനിന്ന് 13 പേർക്ക് സന്ന്യാസദീക്ഷ ലഭിക്കുന്നത്.