- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഇന്റർനാഷണൽ നഴ്സിങ് മേഖലയിലെ മികച്ച പ്രവർത്തനത്തിന് കൊടുക്കുന്ന ഡെയ്‌സി അവാർഡ് കരസ്ഥമാക്കി ലാലി ജോസഫ്
ഡാലസ് : മെഡിക്കൽ സിറ്റി ഓഫ് പ്ലാനോയിൽ നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിൽരജിസ്‌റ്റേഡ് നഴ്‌സ് ആയി ജോലി ചെയ്യുന്ന ലാലി ജോസഫ് എപ്രിൽ 2022 ലെ ഡെയ്‌സി അവാർഡിന് അർഹയായി.. ആഗോളതലത്തിൽ ജോലി ചെയ്യുന്ന എക്ട്രാ ഒർഡിനറി നേഴ്‌സുമാരെ കണ്ടെത്തി അവരെ അഭിനന്ദിക്കാൻ വേണ്ടി ജെ. പാട്രിക്ക് ബാൺസിന്റെ ഫാമിലി അദ്ദേഹത്തിന്റ ഓർമ്മക്കു വേണ്ടി നവംബർ 1999 ൽ സ്ഥാപിച്ചതാണ് ഡയ്‌സി ഫൗണ്ടേഷൻ. മുപ്പത്തിമൂന്നാമത്തെ വയസിൽ ഇഡിയോപതിക്ക് ത്രോബോസൈറ്റോപെനിക്ക് പുർപുരാ എന്ന രോഗത്തിന് അടിമപ്പെട്ട് അദ്ദേഹം മരണപ്പെട്ടു. രോഗാവസ്ഥയിൽ ഹോസ്പിറ്റലിൽ കിടക്കുന്ന സമയത്ത് പാട്രിക്കിന് കിട്ടിയ നേഴ്‌സിംങ്ങ് കെയർ പാട്രിക്കിന്റെ ഫാമിലിയുടെ ഹ്യദയത്തെ വല്ലാതെ സ്പർസിച്ചു.അതിന്റെ ഫലമായി അദ്ദേഹത്തിന്റെ ഓർമ്മക്കായി ഫാമിലി ഏർപ്പെടുത്തിയ അവാർഡാണ് ഡെയ്‌സി അവാർഡ്.
രോഗികൾക്കോ അവരുടെ ഫാമിലിക്കോ അവരെ പരിചരിച്ച നേഴ്‌സുമാരുടെ പരിചരണം അവരുടെ ഹ്യദയത്തിൽ സ്പർസിച്ചു കഴിഞ്ഞാൽ അവരുടെ നന്ദി പ്രകടനം ആണ് ഹോസ്പിറ്റലിന്റെ ഡെയ്‌സി വെബ് സൈറ്റിൽ അവർ സബ്മിറ്റു ചെയ്യുന്ന നൊമിനേഷൻ ലെറ്റർ.
അങ്ങിനെ ഹോസ്പിറ്റലിനു കിട്ടുന്ന അനേകം കത്തുകളിൽ നിന്ന് ഹോസ്പിറ്റലിൽ പ്രത്യകമായി രൂപീകരിച്ച കമ്മറ്റി വോട്ടിൽ കൂടി തിരഞ്ഞെടുക്കുന്ന കത്തിൽ പരാമാർശിച്ചിട്ടുള്ള വ്യക്തിയാണ് ഈ അവാർൗിന് അർഹയാകുന്നത്. അവാർഡിന് അർഹയായ വ്യക്തിക്ക് ഹോസ്പിറ്റൽ മാനേജമെന്റ് അവരുടെ ഡിപ്പാട്ട്‌മെന്റിൽ വന്ന് ഹീലേഴ്‌സ് ടച്ച് സ്‌ക്കൾപ്ചർ, സർട്ടിഫിക്കറ്റ്, ഡെയ്‌സി അവാർഡ് പിന്നും കൊടുത്ത് ആദരിക്കും.
കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ ജോലി കരസ്ഥമാക്കിയതിനു ശേഷം നാടക രചനയിലും അഭിനയത്തിലു പേരെടുത്ത ടി. വി. പുരം മറ്റപ്പള്ളിൽ വൈക്കം ബേബിയുടെ സീമന്ത പൂത്രിയാണ്് ലാലി അദ്ദേഹം തന്നെയാണ് ലാലിയുടെ മേഖല നേഴ്‌സിംങ്ങ് ആണെന്നു മനസിലാക്കുകയും അങ്ങിനെ ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലം സെന്റ്‌ജോസഫ് സ്‌ക്കൂൾ ഓഫ് നേഴ്‌സിംങ്ങ് (ധർമ്മഗിരി) മകളുടെ നേഴ്‌സിംങ്ങ് പഠനത്തിനു വേണ്ടി തിരഞ്ഞെടുത്തത്.
നേഴ്‌സിങ് പഠനം പൂർത്തിയാക്കി അമേരിക്കയിൽ എത്തിയ ശേഷം നാഷണൽ സർട്ടിഫിക്കേഷൻ കോർപ്പറേഷനിൽ നിന്നും നവജാതശിശുക്കളുടെ പ്രത്യേക സർട്ടിഫിക്കേഷൻ, ഗ്രാന്റ്‌കെനിയൻ യൂണിവേൾസിറ്റിയിൽ നിന്ന് നേഴ്‌സിംങ്ങിൽ ബാച്ചിലർ ഡഗ്രി, ഇന്റർനാഷണൽ ബോർഡ് സർട്ടിഫൈഡ് ലാക്‌റ്റേഷൻ കൺസൾട്ടന്റ് ബിരുദവും കരസ്ഥമാക്കി.
നേഴ്‌സിംങ്ങ് പ്രൊഫഷണൽ ആയിരുന്നെങ്കിലും ലാലിക്ക് സാഹിത്യം, അഭിനയം, കഥ, കവിത രചന മേഖലകളിലായിരുന്നു കൂടുതൽ താൽപ്പര്യം സ്‌ക്കൂളിൽ പഠിച്ചിരുന്ന സമയത്ത് എറണാകുളം അതിരുപതാ തലത്തിൽ സംഘടിപ്പിച്ച കഥാ കവിത രചയിൽ സമ്മാനാർഹയായിട്ടുണ്ട്.
ഡാലസിൽ നിന്നും പ്രസിദ്ധികരിക്കുന്ന കൈരളി മാഗസിനുകളിൽ ലാലിയുടെ കഥകളും കവിതകളും അച്ചടിച്ചു വന്നിട്ടുണ്ട്. സ്വന്തം പിതാവിന്റെ ആന്മസുഹ്യത്തായ മഹാകവി പാലാ നാരയണൻ നായരുടെ ഓർമ്മ കുറിപ്പുകൾ ലാലി എഴുതി 2008 ജൂണിൽ മലയാള മനോരമയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്.
ഡാലസ് കൈരളി തീയേറ്റേഴ്‌സ് അവതരിപ്പിച്ച ശ്രി പറവൂർ ജോർജ് രചിച്ച " പമ്പു കവലയിൽ ബസ്‌സ്റ്റോപ്പില്ല' ജൂലൈ 2005 ഫ്രാൻസിസ് ടി. മാവേലിക്കര രചിച്ച "പ്രിയമാനസം" മാർച്ച് 2008 എന്നീ നാടകങ്ങളിൽ ലാലി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
കോപ്പേൽ സെന്റ് അൽഫോൻസാ ചർച്ച് രൂപീകരണ കമ്മറ്റിയിൽ ലാലി അംഗമായിരുന്ന സമയത്ത് പള്ളിരൂപീകരണത്തിനു വേണ്ടി പ്രയത്‌നിച്ചിണ്ടുണ്ട് കൂടാതെ പാരിഷ് കൗൺസിൽ അംഗമായും, യൂത്ത് കോർഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പുതിയ പള്ളിയുടെ ഉൽഘാടനത്തിനും വന്ന ദിവസം 2000 പേർക്ക് കേരളാ ഫ്രൂട്ട് കേക്ക് വിതരണം ചെയ്തു കൊണ്ട് ബേക്കിംങ്ങിലുള്ള കഴിവും ലാലി തെളിയിച്ചു
ലാലിയുടെ സംവിധാന നേത്യത്ത്വത്തിൽ സെന്റ് അൽഫോൻസാ ചർച്ച് കോപ്പേലിലെ കലാകാരമാർക്കും കലാകാരികൾക്കും അവരുടെ ടാലന്റ് സ്റ്റേജിൽ പ്രകടിപ്പിക്കാനുള്ള അവസരം ഒരുപാടു പ്രാവശ്യം കിട്ടിയിട്ടുണ്ട്. അതിൽ ഏറ്റവും ഒടുവിൽ നടത്തിയ ചവിട്ടുനാടകം പ്രത്യേകം എടുത്തു പറയേണ്ട ഒരു ഐറ്റം ആയിരുന്നു.
മറ്റുള്ളവർക്ക് ലാലി കൊടുക്കുന്ന കൺസിടറേഷന്റേയും എംബതിയുടെ നേർകാഴ്ചയാണ്. 2017 സെപ്റ്റംബറിൽ വേൾഡ് മലയാളി കൗൺസിൽ ഡി. എഫ്. ഡബ്ലു. പ്രൊവിൻസ് നേത്യത്ത്വത്തിൽ അരങ്ങേറിയ വൈക്കം വിജയലക്ഷമി ടീമിന്റെ "പൂമരം' ഷോ ഡാലസിൽ കൊണ്ടുവന്നത് ലാലിയുടെ പരിശ്രമത്തിന്റെ ഫലമായാണ്.അതുമൂലം നടി അനുശ്രീയുടെ കൈയിൽ നിന്ന് എക്‌സലന്റ് അവാർഡ് ഏറ്റു വാങ്ങുവാനുള്ള അവസരവും ലഭിച്ചു.
അതുപോലെ തന്നെ കമ്മൂണിറ്റിയിൽ ഫ്രീയായി സേവനം കൊടുക്കുന്നതിലും ലാലി ഒരുപാടു മുന്നിലായിരുന്നു. ലൂയിസ്‌വില്ല പാർക്ക് ആൻഡ് റെക്രിയേഷൻ സെന്ററിൽ ഫൂൾ ടൈം ജോലിക്കു ശേഷം ആഴ്ചയിൽ നാലു മണിക്കൂർ വോളണ്ടിയർ ജോലിക്കു പോകുമായിരുന്നു. സിറ്റി ഓഫ് ലൂയിസ്‌വില്ലയിൽ നിന്ന് 2018 ജനുവരിയിൽ വോളണ്ടിയർ അപ്രിസിയേഷൻ സർട്ടിഫിക്കറ്റ് നേടുകയുണ്ടായി..
അതുപോലെ സമൂഹത്തിൽ കാണുന്ന നന്മകൾ വ്യക്തിപരമായാലംു സംഘടനാപരമായും ലാലി തന്നെ മുൻ കൈ എടുത്ത് മീഡിയായിലേക്ക് ന്യൂസ് കൊടുക്കുന്ന വ്യക്തിയും ആണ്. ദീപികയുടെ പ്രത്യേക മലയാള ഫോണ്ടായ എം. എൽ. ടി. ടി കാർത്തികയിൽ ഇംഗ്‌ളിഷ് കീ ബോർഡിൽ കൈകൾ ചലിപ്പിച്ച് അനായാസം മലയാളം ടൈപ്പ് ചെയ്യുന്ന ലാലിയുടെ വിദ്യ പലരേയും അതിശയിപ്പിച്ചിട്ടുള്ളതാണ്.
അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന സമയത്തും പോലും മറ്റുള്ളവർക്ക് ആവശ്യം എന്നു കണ്ടാൽ തന്റെ വസതി തുറന്നു കൊടുക്കാൻ ലാലിക്ക് ഒരു മടിയും ഇല്ല. അങ്ങിനെ സഹായിച്ചിട്ടുള്ള ഒരുപാടു പേരുണ്ട് . അതിൽ എടുത്തു പറയത്തക്ക ഒരു പേരാണ് ശ്രി. രമേഷ് പിഷാരടി. അദ്ദേഹം ലാലിയുടെ ഒരു നല്ല സുഹ്യത്തും കൂടിയാണ്.
ലാലി നല്ലൊരു സംഘാടക കൂടിയാണ് അതിന്റെ ഒരു ഉദ്ദാഹരണം ആണ് ലോകത്തിന്റെ നാന ഭാഗങ്ങളിൽ താമസിക്കുന്ന തന്റെ ബാച്ചിമേറ്റിനെ കൂട്ടി 2013 ൽ വേമ്പനാട്ടു കായലിൽ നടത്തിയ ഹൗസ് ബോട്ടിങ്ങ്.
ചെറുപ്പം മുതൽ ലാലിയുടെ ആഗ്രഹം സൈക്കിൾ ഓടിക്കണം എന്നുള്ളതായിരുന്നു. ചെറുപ്പത്തിൽ അതിനുള്ള അവസരം കിട്ടിയില്ല. അമേരിക്കയിൽ എത്തി രണ്ടു കുട്ടികൾ ആയതിനു ശേഷമാണ് സൈക്കിൾ ഓടിക്കാനുള്ള കഴിവ് ലാലിയുടെ കഠിനപ്രയത്‌നം കൊണ്ട് ലാലി സ്വായത്തമാക്കി.
പ്രായമായവരുടെ കൂടെ സമയം ചെലവിടുന്നത് ലാലിക്ക് വളരെ ഇഷ്ടമുള്ള ഒന്നായിരുന്നു. അതിന്റെ ഉദ്ദാഹരണമാണ് സംപ്തതിയുടെ നിറവിൽ നിൽക്കുന്ന കാലം ചെയ്ത മാർ ക്രിസോസ്റ്റം തിരുമേനിയെ സന്ദർശിച്ചത്.
ജോലി ചെയ്യുന്ന സ്ഥലത്ത് ചില സന്ദർഭങ്ങളിൽ സ്പാനിഷ് മാത്രം സംസാരിക്കുന്ന രോഗികളും ആയി ഇടപെടേണ്ട അവസരം വന്നു ചേർന്നിട്ടുണ്ട്. അപ്പോൾ ലാലി എടുത്ത തീരുമാനം ആണ് സ്വയം സ്പാനിഷ് പഠിക്കുക എന്നുള്ളത്. അതിനുവേണ്ടി കാരോൾട്ടനിലുള്ള ബ്രൂക്കെവൻ നേഴ്‌സിംങ്ങ് ഹോംമിൽ പോയി ഹിസ്പാനിക്ക് ലേഡിയെ കണ്ടുപിടിച്ച് അവരുമായി സംഭാഷണത്തിൽ ഏർപ്പെടുകയും ലൈബ്രററിയിൽ നിന്നു കിട്ടുന്ന സ്പാനിഷ് ബുക്കിൽ കൂടിയും ഫോൺ ആപ്പിൽ കൂടിയും സ്പാനിഷ് എഴുതുവാനും, വായിക്കുവാനും പറയുവാനും സ്വയത്തമാക്കി. അതുമൂലം കൂടെ ജോലി ചെയ്യുന്നവർക്കും രോഗികൾക്കും വളരെയധികം സഹായകമായി. സ്പാനിഷിൽ എഴുതിയ ബൈബിൾ ആണ് ലാലി വായിക്കുന്നത് എന്നുള്ള കാര്യം പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്.
ഈ ഡെയ്‌സി അവാർഡ് ലാലി മറ്റുള്ളവർക്കു കൊടുക്കുന്ന കരുണവും, പരിചരണവും സേവനവും അതുപോലെ തന്നെ കഠിനപ്രയയനത്തിന്റേയും ഒരു തെളിവായി ഈ അവാർൗിനെ കാണാം.
ലാലി ഇപ്പോൾ കാരോൾട്ടനിൽ താമസിക്കുന്നു. ഭർത്താവ് വർഗീസ് ജോസഫ്, മക്കൾ ജസ്റ്റിൻ, ജോബിൻ