ർദ്ധിച്ചുവരുന്ന ജീവിതച്ചെലവിന് നഷ്ടപരിഹാരം നൽകുന്നതിനായി ഈ വർഷാവസാനത്തിന് മുമ്പ് പണപ്പെരുപ്പവുമായി പൊരുത്തപ്പെടുന്ന ശമ്പള വർദ്ധനവ് സർക്കാർ നൽകിയില്ലെങ്കിൽ വ്യാവസായിക അശാന്തിക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ അദ്ധ്യാപക സംഘടന മുന്നറിയിപ്പ് നൽകുന്നു.

രാജ്യത്ത് ജീവിതച്ചെലവ് താങ്ങാവുന്നതിലുമധികമായിരിക്കുന്ന സാഹചര്യത്തിൽ ശമ്പളവർദ്ധന വേണമെന്ന് ആവശ്യമുയർത്തി അദ്ധ്യാപകസംഘടനയായ Irish National Teachers' Organisation (INTO) ആണ് രംഗത്തെത്തിയത്.പൊതുമേഖലാ ജീവനക്കാർക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്ന 1% ശമ്പളവർദ്ധന, നിലവിലെ സാമ്പത്തികസാഹചര്യത്തിൽ മതിയാകാതെ വരുമെന്നാണ് അദ്ധ്യാപകർ പറയുന്നത്.

ഈ വർഷം രാജ്യത്തെ പണപ്പെരുപ്പം 6.5% ആകുമെന്ന് സെൻട്രൽ ബാങ്ക് കഴിഞ്ഞ ദിവസം പ്രവചിച്ചിരുന്നു. ഈ സാഹചര്യത്തിൽ ശമ്പള വർദ്ധന വരുത്തിയാൽ അത് ദീർഘകാലം നീണ്ടുനിൽക്കുന്ന പണപ്പെരുപ്പത്തിന് കാരണമാകുമെന്നും സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം അദ്ധ്യാപകർക്കും, പൊതുമേഖലാ ജീവനക്കാർക്കും ശമ്പള വർദ്ധന നടപ്പിലാക്കിയാൽ അത് പണപ്പെരുപ്പത്തിന് കാരണമാകില്ലെന്നും, മുൻ വർഷം ജീവനക്കാർക്ക് സംഭവിച്ച ശമ്പളനഷ്ടവുമായി അത് ഒത്തുപോകുമെന്നും യൂണിയനുകൾ പറയുന്നു. INTO-യ്ക്ക് പുറമെ മറ്റ് പൊതുമേഖലാ തൊഴിലാളി സംഘനകളും വൈകാതെ തന്നെ ശമ്പള വർദ്ധന ചർച്ചാ വിഷയമാക്കുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ നിയമനം ലഭിച്ച ആയിരക്കണക്കിന് സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകർക്ക് വർഷം 1,300 യൂറോ അലവൻസ് ഇനത്തിൽ ശമ്പള വർദ്ധന നൽകാൻ നേരത്തെ തീരുമാനമായിരുന്നു. Professional master of education allowance എന്നാണ് ഇത് അറിയപ്പെടുന്നത്.

രാജ്യത്ത് അദ്ധ്യാപകരുടെ എണ്ണക്കുറവ് പരിഹരിക്കുന്നതിനായി സർക്കാർ ഇടപെടണമെന്ന ആവശ്യവും INTO ഉയർത്തുന്നുണ്ട്.