സൗദി ഇന്ത്യൻ ഇസ്ലാഹീ സെന്റർ ദമ്മാം 2022 - 24വർഷത്തേക്കുള്ള നേതൃത്വത്തെ തെരഞ്ഞെടുത്തു.എഞ്ചിനീയർ വഹീദുദ്ധീൻ കാട്ടുമുണ്ട പ്രസിഡന്റും നസ്‌റുള്ള കൊല്ലം സെക്രട്ടറിയും ജമാൽ കൈപ്പമംഗലം ട്രഷററുമായ കമ്മിറ്റിയാണ് നിലവിൽ വന്നത് .

വൈസ് പ്രസിഡന്റുമാർ :- ഉബൈദുറഹ്‌മാൻ പാലക്കാട് , സമീർ പി എച്ച് , ബിജു ബക്കർ .

ജോ:സിക്രട്ടറിമാർ :- നൗഷാദ് എം വി , മുജീബുറഹ്‌മാൻ കുഴിപ്പുറം , അയ്യൂബ് സി കടലുണ്ടി

ഉമർ മൗലവി മങ്കട അഡൈ്വസറി ബോഡ് ചെയർമാനായപ്പോൾ , റാസി സി ഇ വി , മൂസക്കുട്ടി ,സ്വാദിഖ് അബ്ദുല്ല ഫുആദ് എന്നിവരെ അഡൈ്വസറി മെമ്പർമാരായി തെരഞ്ഞെടുത്തു.

വിവിധ വകുപ്പ് കൺവീനർമാരായി ഷാജി കരുവാറ്റ , അൻസാർ കടലുണ്ടി , ഷിയാസ് മീമ്പറ്റ , നൗഷാദ് പി പി , ശബീർ ചിറമ്മൽ , ശബീർ വെള്ളാടത്ത് , സുനീർ എം പി , ആദിൽ , അജ്മൽ കൊളക്കാടൻ , അശ്‌റഫ് ചിറമ്മൽ ,നസീം അബ്ദു റഹ്‌മാൻ , നൗഷാദ് കൊല്ലം എന്നിവരെ തെരഞ്ഞെടുത്തു .

നാഷണൽ കൗൺസിലർമാരായി സിദ്ധീഖ് ആലിക്കൽ , ശബീർ ചിറമ്മൽ , മുജീബുറഹ്‌മാൻ തയ്യിൽ , നൗഷാദ് എം വി , അയ്യൂബ് കടലുണ്ടി എന്നിവരേയും തെരഞ്ഞെടുത്തു.

ദമ്മാം സൗദി ഇന്ത്യൻ ഇസ്ലാഹീ സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന ജനറൽ ബോഡി കണ്ടെത്തിയ 39 അംഗ എക്‌സിക്യുട്ടിവ് കമ്മിറ്റിയാണ് ഇസ്ലാഹീ സെന്ററിനെ നയിക്കുവാൻ പുതിയ ഭരണസമിതിയെ ഇലക്ഷനിലൂടെ കണ്ടെത്തിയത്.

നാഷണൽ കമ്മിറ്റി പ്രതിനിധികളായ ഉബൈദ് കക്കോവ് , അൻസാരി അൽ ഖോബാർ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഉമ്മർ മൗലവി മങ്കട , ഫോക്കസ് ദമ്മാം സി ഒ ഒ നസീം അബ്ദുറഹിമാൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു .