- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
യുഎഇയുടെ വൺ ബില്യൺ മീൽസ് സംരഭം: രണ്ടു കോടി രൂപ നൽകി ഡോ. ഷംഷീർ വയലിൽ
ദുബായ്: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച 'വൺ ബില്യൺ ഭക്ഷണപ്പൊതി' സംരംഭത്തിനായി 10 ലക്ഷം ദിർഹം (രണ്ട് കോടി രൂപ) സംഭാവന ചെയ്ത് വിപിഎസ് ഹെൽത്ത്‌കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ. ഇതിലൂടെ വിവിധ രാജ്യങ്ങളിലെ പാവപ്പെട്ട ലക്ഷക്കണക്കിന് പേർക്ക് ഭക്ഷണമെത്തിക്കാനാവും.
പോഷകാഹാരക്കുറവുള്ളവർക്ക് സഹായവും ആശ്വാസവും നൽകുന്നതിനായി സംഘടിപ്പിക്കുന്ന സംരംഭത്തിന് സംഭാവന നൽകുന്നതിൽ അഭിമാനമുണ്ടെന്ന് ഡോ. ഷംഷീർ പറഞ്ഞു. പട്ടിണിക്കെതിരായ ആഗോള പോരാട്ടത്തെ പിന്തുണയ്ക്കുകയും യു.എ.ഇ.യുടെ മൂല്യങ്ങളെയും അതിന്റെ നേതൃത്വത്തെയും പ്രതിനിധീകരിക്കുന്നതാണ് ഈ സംരംഭം. മാനുഷിക പ്രവർത്തനത്തിന്റെ വ്യാപ്തി വിപുലീകരിക്കുന്ന ഇടപെടലിലൂടെ കുട്ടികൾ അഭയാർത്ഥികൾ കുടിയിറക്കപ്പെട്ടവർ, ദുരന്തങ്ങളുടെയും പ്രതിസന്ധികളുടെയും ഇരകൾ എന്നിവരടക്കമുള്ളവർക്ക് സഹായം എത്തിക്കാനാകും. എന്നും ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ വിപിഎസ് ഹെൽത്ത്‌കെയർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് (എംബിആർജിഐ) സംഘടിപ്പിക്കുന്ന സംരംഭം, കഴിഞ്ഞ വർഷത്തെ '100 മില്യൺ മീൽസ്' കാമ്പെയ്നിന്റെ തുടർച്ചയാണ്. 220 ദശലക്ഷം ഭക്ഷണപ്പൊതികളാണ് മുൻ വർഷം വിതരണം ചെയ്യാനായത്. മികച്ച പ്രതികരണത്തെ തുടർന്നാണ് ഒരു ബില്യൺ (100 കോടി) ഭക്ഷണപ്പൊതികൾ എന്ന പുതിയ ലക്ഷ്യം.
സംഭാവന നൽകേണ്ടത് എങ്ങനെ?
ഒരു ബില്യൺ മീൽസ് സംരംഭത്തിലേക്ക് നാല് മാർഗങ്ങളിലൂടെ ദാതാക്കൾക്ക് സംഭാവന നൽകാം: കാമ്പെയ്നിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: www.1billionmeals.ae; എമിറേറ്റ്‌സ് NBD-യിലെ കാമ്പെയ്നിന്റെ അക്കൗണ്ടിലേക്ക് സംഭാവന ബാങ്ക് ട്രാൻസ്ഫർ ചെയ്യാം, നമ്പർ: AE300260001015333439802; ഡ്യൂ നെറ്റ്‌വർക്കിൽ 1020 എന്ന നമ്പറിലേക്കോ എത്തിസലാത്ത് നെറ്റ്‌വർക്കിൽ 1110 എന്ന നമ്പറിലേക്കോ 'മീൽ' അല്ലെങ്കിൽ '????' എന്ന് SMS അയച്ചുകൊണ്ട് പ്രതിമാസ സബ്സ്‌ക്രിപ്ഷനിലൂടെ ഒരു ദിവസം AED1 സംഭാവന ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാം; 8009999 എന്ന ടോൾ ഫ്രീ നമ്പർ വഴി പ്രത്യേക കോൾ സെന്റർ വഴിയും സംഭാവനകൾ നൽകാം.